Trump and wife tested positive for covid19

ട്രംപിനും ഭാര്യയ്ക്കും കോവിഡ്-19

World

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപ്, ഭാര്യ മെലാനിയ എന്നിവര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് (ഒക്ടോബര്‍ രണ്ട്) കോവിഡ്-19 സ്ഥിരീകരിച്ച വിവരം ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘ ഞങ്ങളുടെ ക്വാറന്റീന്‍ ഉടന്‍ ആരംഭിക്കുമെന്നും ‘ ട്രംപ് അറിയിച്ചു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപിനു കോവിഡ്-19 സ്ഥിരീകരിച്ചത്.

ട്രംപിന്റെ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നു താന്‍ ക്വാറന്റീനില്‍ പോവുകയാണെന്നു ട്രംപ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ശേഷം രോഗലക്ഷണം കാണിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ട്രംപിനു കോവിഡ്-19 സ്ഥിരീകരിച്ചത്.

ട്രംപിനു കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വരും. കാരണം ഇരുവരും കഴിഞ്ഞ ദിവസം സംവാദത്തില്‍ പങ്കെടുത്തിരുന്നു.

Summary: Trump and wife Melania confirmed covid19.

Share this