T S Chandran suggesting ideas

പ്രവാസി മലയാളികള്‍ക്ക് ആശങ്കയില്ലാതെ സംരംഭം തുടങ്ങാം, ഇതാ 10 നിര്‍ദേശങ്ങള്‍

Business

ആഗോളതലത്തില്‍ കോവിഡ് 19 തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്നു നിരവധി പേരാണു വിദേശരാജ്യങ്ങളില്‍നിന്നും നാട്ടില്‍ തിരിച്ചെത്തുന്നത്. ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ട സാഹചര്യവുമുണ്ട്. ഈ പശ്ചാത്തലത്തില്‍ നാട്ടിലെത്തുന്ന വിദേശമലയാളികള്‍ക്ക് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്.

വലിയൊരു സാധ്യതയാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ളത്. സംസ്ഥാനത്ത് ലൈസന്‍സിംഗ് സമ്പ്രദായം കൂടുതല്‍ ഉദാരമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടി വായ്പയും അനുബന്ധ സൗകര്യങ്ങളും ലഭിക്കും. സംരംഭം തുടങ്ങുന്നതിന് സാങ്കേതിക സഹായം ഉള്‍പ്പെടെ ലഭിക്കുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും സംരംഭം ആരംഭിക്കുന്നതിനു മുന്‍പ് ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.

ഒരു സംരംഭം ആരംഭിക്കുക എന്നത് നന്നായി പഠിച്ച്, വിലയിരുത്തി ചെയ്യേണ്ട കാര്യമാണ്. സംരംഭം ആരംഭിക്കുന്നതിനു മുന്‍പു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവയെ കുറിച്ച് വിശദീകരിക്കുകയാണിവിടെ.

  1. വില്‍പ്പന നടത്താന്‍ സാധിക്കുന്നത് മാത്രം തെരഞ്ഞെടുക്കുക.

ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭം നിര്‍മാണസംബന്ധമായതോ, സേവനമോ, വ്യാപാരമോ ആകാം. പക്ഷേ, വിപണിയെ മുന്‍കൂട്ടി കണ്ട് മാത്രമായിരിക്കണം സംരംഭം ആരംഭിക്കേണ്ടത്.
ഒരാള്‍ക്ക് ഒരു തൊഴിലില്‍ പല രീതിയിലുള്ള പരിചയം ഉണ്ടാകാം. ചില ഉല്‍പന്നങ്ങളോട് മാനസികമായ താത്പര്യവും ഉണ്ടാകാം. എന്നാല്‍ ഇതായിരിക്കരുത് സംരംഭം തെരഞ്ഞെടുക്കേണ്ട അളവുകോല്‍. പ്രസ്തുത ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ വിപണിക്ക് ആവശ്യമുണ്ടോ എന്നാണു പരിശോധിക്കേണ്ടത്. ഉല്‍പന്നം, സേവനം എത്ര ശ്രേഷ്ഠമായാലും വിപണിക്ക് സ്വീകാര്യമല്ലെങ്കില്‍ അതിലേക്ക് പ്രവേശിക്കരുത്.

സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വലിയ തോതില്‍ മാര്‍ക്കറ്റ് സര്‍വേകള്‍ നടത്താന്‍ കഴിയണമെന്നില്ല.

ഉല്‍പന്നം, സേവനം അത് വാങ്ങുന്നവരും, വിതരണം ചെയ്യുന്നവരും, വില്‍ക്കുന്നവരും, ഉപയോഗിക്കുന്നവരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തുക. അപ്പോള്‍ വിപണിയുടെ സ്വീകാര്യത ബോധ്യപ്പെടും. വിപണിയിലെ ആവശ്യകതയില്‍നിന്നാവണം സംരംഭം രൂപപ്പെടേണ്ടത്.

തുടരും….

Summary: Ten Suggestion for NRI s to start a business.

Share this