Man ki Baat Lockdown 5.0 announcement

ലോക്ക്ഡൗണ്‍ 5.0 ‘ മന്‍ കി ബാത്ത് ‘ പരിപാടിയില്‍ പ്രഖ്യാപിച്ചേക്കുമെന്നു സൂചന

Top Stories

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘ മന്‍ കി ബാത്ത് ‘ ല്‍ ലോക്ക്ഡൗണ്‍ 5.0 പ്രഖ്യാപിക്കുമെന്നു സൂചന. അഞ്ചാം ഘട്ട ലോക്കഡൗണ്‍ രാജ്യത്തെ 11 നഗരങ്ങളെയായിരിക്കും കേന്ദ്രീകരിക്കുകയെന്നും സൂചനയുണ്ട്. ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ 11 നഗരങ്ങളിലാണ്. ഡല്‍ഹി, മുംബൈ, ബെംഗളുരു, പുനെ, താനേ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, സൂറത്ത്, കൊല്‍ക്കത്ത തുടങ്ങിയവയാണ് ഈ 11 നഗരങ്ങള്‍.

ലോക്ക്ഡൗണ്‍ 5.0 ല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, ചില നിബന്ധനകളോടെയായിരിക്കും അനുമതി നല്‍കുക. ഉത്സവങ്ങള്‍, മേളകള്‍ എന്നിവ നടത്താന്‍ അനുമതി ഉണ്ടാവില്ല. അതുപോലെ മാസ്‌ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കും.

എല്ലാ മാസവും അവസാന ഞായറാഴ്ചയാണു മന്‍ കി ബാത്ത് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഈ മാസം 31 നാണ് അവസാന ഞായറാഴ്ച. അതേ ദിവസം തന്നെയാണ് ലോക്ക്ഡൗണ്‍ 4.0 അവസാനിക്കുന്നതും.

പ്രധാനമന്ത്രിയുടെ ആശയങ്ങളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമാണു മന്‍ കി ബാത്ത് പ്രോഗ്രാമിനുള്ളത്. 64 ാമത്ത് എപ്പിസോഡാണ് 2020 ഏപ്രിലില്‍ സംപ്രേക്ഷണം ചെയ്തത്.

Summary: Modi likely to announce lockdown 5.0 during Man ki Baat.

Share this