Shailaja Teacher congratulates Jacinda

കോവിഡിനെ പിടിച്ചുകെട്ടിയ ജസീന്ദയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയം; ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു

Top Stories

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം. രാജ്യം അരനൂറ്റാണ്ടിനിടെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് വോട്ടര്‍മാര്‍ ജസീന്ദയെ വീണ്ടും തെരഞ്ഞെടുത്തത്. 120 അംഗ പാര്‍ലമെന്റില്‍ ജസീന്ദയുടെ ലേബര്‍ പാര്‍ട്ടി 64 സീറ്റുകളില്‍ വിജയിച്ചു. ഇതോടെ ജസീന്ദയ്ക്ക് ഇനി ഭരിക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണ ആവശ്യമില്ലെന്ന സാഹചര്യവും ഉണ്ടായി.

കോവിഡ്-19 നെ വിജയകരമായി പ്രതിരോധിക്കാന്‍ ന്യൂസിലാന്‍ഡിനു സാധിച്ചിരുന്നു. ലോകത്തു തന്നെ ന്യൂസിലാന്‍ഡ് ഇക്കാര്യത്തില്‍ വ്യത്യസ്തരുമായി തീര്‍ന്നിരുന്നു. കോവിഡിനെ പ്രതിരോധിച്ച ജസീന്ദയുടെ ഭരണ മികവാണു അവര്‍ക്ക് തിളക്കമേറിയ വിജയം സമ്മാനിച്ചത്.

ജസീന്ദയുടെ വിജയത്തെ കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

Summary: Thumping election win for Jacinda Ardern.

Share this