Kuttavanchikkar sells fish

ഞായറാഴ്ചകളില്‍ കച്ചവടം പൊടിപൊടിക്കുന്ന കുട്ടവഞ്ചിക്കാര്‍

Top Stories

കൊച്ചി: ഞായറാഴ്ച പൊതുവേ കുട്ടവഞ്ചിക്കാര്‍ക്ക് നല്ല ദിവസമാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പലയിടങ്ങളിലും മത്സ്യമാര്‍ക്കറ്റുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ മത്സ്യം വാങ്ങിക്കാന്‍ പലരും കുട്ടവഞ്ചിക്കാരെയാണ് ആശ്രയിക്കുന്നത്.

കുട്ടവഞ്ചിയില്‍ മീന്‍ പിടിക്കുന്നവരെയാണു പൊതുവേ കുട്ടവഞ്ചിക്കാര്‍ എന്നു വിളിക്കുന്നത്. ഇവര്‍ കാലാപാനിക്കാരെന്നും അറിയപ്പെടുന്നു. മൈസൂരാണ് ഇവരുടെ സ്വദേശം. ചിലര്‍ ഹൈദരാബാദില്‍നിന്നും എത്തിയിരിക്കുന്നവരുമുണ്ട്.
മുളവുകാടുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തിനു ചുവടെ വഴിയരികില്‍ കുട്ടകളില്‍ നിരത്തി വച്ചാണു മത്സ്യ വില്‍പന നടത്തുന്നത്. കോലാന്‍, ഞണ്ട്, കരിമീന്‍, ചെമ്മീന്‍, തെരണ്ടി തുടങ്ങിയ മത്സ്യങ്ങളാണ് ഇവര്‍ വില്‍ക്കുന്നത്. ഞണ്ട്, ചെമ്മീന്‍ എന്നിവ വലുപ്പമുള്ളത് കിലോയ്ക്ക് 400 രൂപയാണ് വില. പുഴയില്‍നിന്നും പിടിക്കുന്ന മത്സ്യങ്ങള്‍ വില്‍പ്പനയ്ക്കു വച്ച് അധികം താമസിയാതെ തന്നെ വിറ്റു തീരാറുണ്ട്.

ഞായറാഴ്ച ദിവസം മറ്റ് കച്ചവടക്കാര്‍ ഇല്ലാത്തതും ഇപ്പോള്‍ സമീപമുള്ള ഹാര്‍ബറുകളില്‍ നിയന്ത്രണമുള്ളതിനാലും കുട്ടവഞ്ചിക്കാരുടെ മീന്‍ നല്ല പോലെ വിറ്റു തീരുന്നുണ്ട്.

Summary: Kuttavanchikkar sell fishes at the wayside near Gosree Bridge.

Share this