മുംബൈ: ബോളിവുഡ് താരദമ്പതികളായ സെയ്ഫ്-കരീന ദമ്പതികള്‍ക്ക് രണ്ടാമതും ആണ്‍കുഞ്ഞ് ജനിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചാണ് കരീന കുഞ്ഞിന് ജന്മം നല്‍കിയത്. സന്തോഷ വാര്‍ത്ത ആദ്യം പങ്കുവച്ചത് കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ്.
രണ്ടാമതും ഗര്‍ഭിണിയായ വിവരം 2020 ഓഗസ്റ്റില്‍ കരീനയും സെയ്ഫും ആരാധകരുമായി പങ്കുവച്ചിരുന്നു.
കരീന കപൂറിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ലാല്‍ സിംഗ് ചദ്ദയാണ്. ഇതില്‍ ആമിര്‍ ഖാന്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
Summary: Saif Ali Khan and Kareena Kapoor have become parents for second time.