എളുപ്പത്തില്‍ തയ്യാറാക്കാം ആപ്പിള്‍ മില്‍ക്ക് ഷേക്ക്

Business

Soorya Girish

ചൂട് കൂടിയതോടെ ശരീരത്തെ തണുപ്പിക്കാന്‍ ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ആവശ്യമാണ്. ഇതോടൊപ്പം തന്നെ പഴ വര്‍ഗ്ഗങ്ങളും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഷേക്കാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍

ആപ്പിള്‍-3
പാല്‍
പഞ്ചസാര
ഐസ്‌ക്രീം
ഐസ് ക്യൂബ്
ചെറി
ബദാം

തയ്യാറാക്കുന്ന വിധം

ആപ്പിള്‍ കഴുകി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ആപ്പിള്‍ അരിഞ്ഞതും ഐസ്‌ക്യൂബും ഒന്നിച്ച് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക. ഒരു ഗ്ലാസിലേക്ക് മാറ്റിയ ശേഷം ഐസ് ക്രീം മുകളിലായി ആവശ്യത്തിന് ഇടുക. ( ഐസ്‌ക്രീം ഇല്ലാതെയും കുടിക്കാം). ചെറി, ബദാം എന്നിവ വെച്ച് ഗാര്‍ണിഷ് ചെയ്ത് ഉപയോഗിക്കാം.

വിശദമായി മനസിലാക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Share this