PM Modi in address to soldiers

‘ ഇന്ത്യയുടെ ശക്തിയെക്കുറിച്ച് ലോകത്തിന് സന്ദേശം നല്‍കിയത് നിങ്ങള്‍ പ്രകടിപ്പിച്ച ധീരതയിലൂടെയാണ് ‘

Top Stories

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാനായി ലഡാക്കില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം അര്‍പ്പിച്ചു.

ജൂണ്‍ 15ന് ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യയുടെ ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

‘ നിങ്ങളും നിങ്ങളുടെ സഹപ്രവര്‍ത്തകരും പ്രകടിപ്പിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ച് ഒരു സന്ദേശം ലോകത്തിന് നല്‍കി. രാഷ്ട്രം സമാധനമായി നിലകൊള്ളാന്‍ കാരണം നിങ്ങള്‍ പ്രകടിപ്പിക്കുന്ന ധീരതയാണ് ‘ സൈനികരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

സൈന്യത്തിന്റെ ധൈര്യമാണ് രാജ്യത്തിന്റെ ശക്തി. രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ശൗര്യം എന്താണെന്ന് ഇന്ത്യയുടെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു. ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 8.15നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്കിലെത്തിയത്. പിന്നീട് 11,000 അടി ഉയരത്തിലുള്ള നിമു സൈനിക പോസ്റ്റിലെത്തി. ഇവിടെ പ്രധാനമന്ത്രി കരസേന, വ്യോമസേന, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ വിഭാഗങ്ങളിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി.

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനേ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.

Summary: PM Narendra Modi saluted the soldiers of Indian Army.

Share this