രാഷ്ട്രീയത്തിലേക്കില്ല, അത് ഭയമാണ്: ആമിര്‍ ഖാന്‍

Top Stories

 

ന്യൂഡല്‍ഹി: മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ബോളിവുഡിലെ സൂപ്പര്‍ താരം ആമിര്‍ഖാന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ച് കൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ജലസംരക്ഷണം പോലെയുള്ള സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ് 53-കാരനായ ആമിര്‍. എങ്കിലും തനിക്ക് രാഷ്ട്രീയത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്നും രാഷ്ട്രീയം ഭയമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സിനിമയിലൂടെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും താരം പറഞ്ഞു.
‘ ഞാന്‍ ഒരു ക്രിയേറ്റീവ് പേഴ്‌സനാണ്. എന്റെ കാര്യമല്ല രാഷ്ട്രീയം. എനിക്ക് ആളുകളെ രസിപ്പിക്കാനാണ് ആഗ്രഹം. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാള്‍ ക്രിയേറ്റീവ് പേഴ്‌സനായി എനിക്ക് കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നു ‘ ആമിര്‍ പറഞ്ഞു. എന്‍ടിഡിവിയുടെ സ്‌പെഷ്യല്‍ യൂത്ത് കോണ്‍ക്ലേവ് യുവയില്‍ പങ്കെടുക്കവേയാണ് ആമിര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

Share this