Khushbu Sundar resigned from Congress

ഖുശ്ബു കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു

Top Stories

ചെന്നൈ: ഖുശ്ബു കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു. ബിജെപിയിലേക്കു പോവുകയാണെന്ന റിപ്പോര്‍ട്ട് പ്രചരിക്കുന്നതിനിടെയാണു ഖുശ്ബുവിന്റെ രാജി. 2014 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഖുശ്ബു.
അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണു ഖുശ്ബു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും രാജിവച്ചിരിക്കുന്നത്.

”പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന തലത്തില്‍ ഇരിക്കുന്ന കുറച്ച് ആളുകള്‍, അടിസ്ഥാന യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവരാണ് അല്ലെങ്കില്‍ പൊതു അംഗീകാരമില്ലാത്തവരാണ്. ഇങ്ങനെയുള്ള ആളുകളാണ് നിര്‍ദേശം നല്‍കുന്നത് ” സോണിയ ഗാന്ധിക്കെഴുതിയ രാജി കത്തില്‍ ഖുശ്ബു സൂചിപ്പിച്ചു.

Summary: Khusboo resigns from congress.

Share this