ചെന്നൈ: രജനീകാന്തിനെ ഇന്ന് കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. സ്‌റ്റൈല്‍ മന്നന്റെ ചെന്നൈയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയത്. 40 മിനിറ്റോളം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു. മക്കള്‍ നീതി മയ്യം നേതാവ് കൂടിയാണ് കമല്‍ഹാസന്‍.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് രജനീകാന്ത് അറിയിച്ചതിനു ശേഷമാണ് കമല്‍ഹാസന്‍ സന്ദര്‍ശിച്ചത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. കമല്‍ഹാസന്റെ പാര്‍ട്ടി മത്സരിക്കുന്നുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Summary: Kamal Haasan Meets Rajinikanth.