Instagram Taps TikTok Creators in India

ടിക് ടോക്ക് മറന്നേക്കൂ, ഇനി ഇന്‍സ്റ്റയുടെ റീല്‍സുണ്ട്

Top Stories

കാലിഫോര്‍ണിയ: ടിക് ടോക്ക് നിരോധിച്ചതിനെ തുടര്‍ന്ന് നിരാശയിലായവര്‍ നിരവധിയാണ്. എന്നാല്‍ ടിക് ടോക്ക് ആപ്പിന്റെ അതേ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്തു കൊണ്ട് ഇന്‍സ്റ്റാഗ്രാം പുതിയ ആപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. പേര് റീല്‍സ് എന്നാണ്.

2019 നവംബറിലാണ് റീല്‍സ് പുറത്തിറക്കിയതെങ്കിലും ടിക് ടോക്കിലുള്ളതു പോലെയുള്ള ഫീച്ചറുകള്‍ റീല്‍സില്‍ ഇല്ലായിരുന്നു. എന്നാല്‍ റീല്‍സ് അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇതിലൂടെ നിരവധി പേരെ ആകര്‍ഷിക്കാനാകുമെന്നും കമ്പനി കരുതുന്നുണ്ട്.

15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണു റീല്‍സില്‍ തയാറാക്കാന്‍ സാധിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഫീഡില്‍ റീല്‍സ് വീഡിയോ പങ്കുവയ്ക്കാനാകും. ഇന്‍സ്റ്റാഗ്രാം മ്യൂസിക് ലൈബ്രറിയിലെ ഓഡിയോ ഉപയോഗിക്കാന്‍ റീല്‍സില്‍ സൗകര്യമുണ്ട്. ഇതിനു പുറമേ സ്പീഡ്, ഇഫക്റ്റ്‌സ്, ടൈമര്‍ എന്നിവയും ഉപയോഗിക്കാനാകും.

ടിക് ടോക്കിലേതു പോലെ യൂസര്‍മാര്‍ക്ക് റീല്‍സില്‍ പ്രമുഖ ഗാനങ്ങള്‍, ചലഞ്ചുകള്‍, ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തയാറാക്കാനാകും.

റീല്‍സില്‍ യൂസറിന് പണം സമ്പാദിക്കാനുള്ള അഥവാ മോണിറ്റൈസേഷനുള്ള സംവിധാനം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഒരുക്കിയിട്ടില്ല.

ഇന്‍സ്റ്റാഗ്രാമിലെ ക്യാമറ ഓപ്ഷന്‍ തുറന്നാല്‍ റീല്‍സ് തെരഞ്ഞെടുക്കാനാകും.

Summary: nstagram has finally started rolling out its latest Reels feature to users in India.

Share this