Drishyam second part shooting started

ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു

Entertainment

കൊച്ചി: കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കൊച്ചിയില്‍ ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. ഇക്കാര്യം മോഹന്‍ലാല്‍ നവമാധ്യമത്തിലൂടെ അറിയിച്ചു. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫാണ്.

Glad to share that we have started the shooting of #Drishyam2 today. Here are some of the Pooja Pics.

Posted by Mohanlal on Sunday, September 20, 2020

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കു കോവിഡ് പരിശോധന നടത്തിയിരുന്നു. ചിത്രീകരണത്തിന്റെ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ ഷൂട്ടിംഗാണ്. തുടര്‍ന്നു തൊടുപുഴയിലേക്കു മാറ്റും. മോഹന്‍ലാല്‍ അടുത്ത ദിവസം ഷൂട്ടിംഗിനായി കൊച്ചിയിലെത്തും. ഷൂട്ടിംഗ് തീരും വരെ ചിത്രീകരണ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാന്‍ സാധിക്കില്ല.

ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തില്‍ അഭിനയിച്ചവര്‍ രണ്ടാം ഭാഗത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

Summary: Shooting of Drishyam 2 started at Kochi.

Share this