Nobel nomination for Trump

നൊബേല്‍ സമ്മാനത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്തു

World

ഓസ്‌ലോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്തു. ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ കരാറിന് മധ്യസ്ഥത വഹിച്ചതിനാണ്‌ ഒരു നോര്‍വീജിയന്‍ നിയമനിര്‍മാതാവ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബേല്‍ സമിതി ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഇത് രണ്ടാം തവണയാണ് ട്രംപിനെ നൊബേലിനു നാമനിര്‍ദേശം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ട്രംപിനെ നൊബേല്‍ പുരസ്‌ക്കാരത്തിനു നാമനിര്‍ദേശം ചെയ്തിരുന്നു.

പാര്‍ലമെന്റ് അംഗങ്ങള്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍, മുന്‍പുരസ്‌ക്കാര ജേതാക്കള്‍ എന്നിവരടക്കം നിരവധി പേര്‍ക്ക് ട്രംപിനെ പോലുള്ള സ്ഥാനാര്‍ഥികളെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യാന്‍ അര്‍ഹതയുണ്ട്. ഇപ്പോള്‍ ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതും നോര്‍വീജിയന്‍ പാര്‍ലമെന്റംഗവും വലതുപക്ഷ പ്രോഗ്രസ് പാര്‍ട്ടിയുടെ നേതാവുമായ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ജെഡേയാണ്.

Summary: Norwegian lawmaker has nominated Donald Trump for the Nobel Peace Prize for 2021 

Share this