Footballer Cristiano Ronaldo has tested positive for the novel coronavirus

ക്രിസ്റ്റ്യാനോയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Top Stories

ലിസ്ബണ്‍: പ്രമുഖ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷനാണു ക്രിസ്റ്റ്യാനോയ്ക്കു പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.

പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമാണ് ഇപ്പോള്‍ റൊണാള്‍ഡോ. ടീമംഗങ്ങള്‍ക്കു വേണ്ടി നടത്തിയ പരിശോധനയിലാണു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധനാ ഫലം പോസിറ്റീവായതോടെ ക്രിസ്റ്റ്യാനോ ഐസൊലേഷനില്‍ പ്രവേശിച്ചു. അതോടൊപ്പം നാഷന്‍സ് ലീഗ് മാച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്നും ക്രിസ്റ്റ്യാനോയെ ഒഴിവാക്കി. ബുധനാഴ്ചയാണു (14-10-2020) സ്വീഡനുമായി ലീഗ് മാച്ച് കളിക്കാനിരിക്കുന്നത്.

Summary: Ronaldo tests positive for COVID

Share this