Berlin gives the middle finger to rule-breakers

മാസ്‌ക് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ജര്‍മനിയില്‍ വിവാദമായി

ബെര്‍ലിന്‍: മാസ്‌ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ ജര്‍മനി ഒരു പുതിയ സമീപനം സ്വീകരിച്ചെങ്കിലും അത് വിവാദമായിരിക്കുകയാണ്. ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ ടൂറിസം അധികൃതര്‍ പുറത്തിറക്കിയ പരസ്യമാണു വിവാദമായത്. പരസ്യം പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പാലിക്കാത്തവര്‍ക്കു നേരേ മാസ്‌ക് ധരിച്ച പ്രായമായ ഒരു സ്ത്രീ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതായിരുന്നു പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചത്. ‘ കൊറോണ നിയമങ്ങള്‍ ഞങ്ങള്‍ അനുസരിക്കുന്നു ‘ എന്ന പരസ്യവാചകവും അതിലുണ്ടായിരുന്നു. എന്നാല്‍ പരസ്യത്തെ വിമര്‍ശിച്ചു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ നിരവധി […]

Continue Reading
Trump and wife tested positive for covid19

ട്രംപിനും ഭാര്യയ്ക്കും കോവിഡ്-19

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപ്, ഭാര്യ മെലാനിയ എന്നിവര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് (ഒക്ടോബര്‍ രണ്ട്) കോവിഡ്-19 സ്ഥിരീകരിച്ച വിവരം ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘ ഞങ്ങളുടെ ക്വാറന്റീന്‍ ഉടന്‍ ആരംഭിക്കുമെന്നും ‘ ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപിനു കോവിഡ്-19 സ്ഥിരീകരിച്ചത്. ട്രംപിന്റെ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നു താന്‍ ക്വാറന്റീനില്‍ പോവുകയാണെന്നു ട്രംപ് വ്യാഴാഴ്ച അറിയിച്ചിരുന്നു. […]

Continue Reading
Nobel nomination for Trump

നൊബേല്‍ സമ്മാനത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്തു

ഓസ്‌ലോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്തു. ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ കരാറിന് മധ്യസ്ഥത വഹിച്ചതിനാണ്‌ ഒരു നോര്‍വീജിയന്‍ നിയമനിര്‍മാതാവ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബേല്‍ സമിതി ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇത് രണ്ടാം തവണയാണ് ട്രംപിനെ നൊബേലിനു നാമനിര്‍ദേശം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ട്രംപിനെ നൊബേല്‍ പുരസ്‌ക്കാരത്തിനു നാമനിര്‍ദേശം ചെയ്തിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍, യൂണിവേഴ്‌സിറ്റി […]

Continue Reading
Alexei Navalny poisoned by Novichok

നവാല്‍നിക്കെതിരേ നടന്നത് രാസായുധ ആക്രമണം

ബെര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവാല്‍നിക്കെതിരേ നടന്നത് നൊവിഷോക് എന്ന രാസായുധം കൊണ്ടുള്ള ആക്രമണമെന്നു ജര്‍മനി. ശരീരത്തിലെ നാഡീവ്യൂഹത്തെ തളര്‍ത്തുന്ന കെമിക്കല്‍ നെര്‍വ് ഏജന്റാണ് നൊവിഷോക്. നവാല്‍നിക്കെതിരേ നടന്നത് രാസായുധ ആക്രമണമാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ജര്‍മന്‍ സര്‍ക്കാര്‍ രേഖപ്പെടുത്തുന്നെന്നും സര്‍ക്കാരിന്റെ വക്താവ് സ്റ്റെഫാന്‍ സെയ്‌ബെര്‍ട്ട് പ്രസ്താവിച്ചു. മോസ്‌കോയില്‍നിന്നും സംഭവത്തില്‍ ജര്‍മനി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം സൈബീരിയയില്‍ വച്ച് ഒരു വിമാനയാത്രയ്ക്കിടെയാണു 44-കാരനായ നവാല്‍നി ബോധരഹിതനായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ […]

Continue Reading
The 28-year-old Brazilian Neymar has Covid-19

നെയ്മര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പാരീസ്: ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ഫുട്‌ബോള്‍ കളിക്കാരന്‍ നെയ്മര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പാരീസ് സെയന്റ്-ജെര്‍മെയ്ന്‍ (പിഎസ്ജി) ഫോര്‍വേഡ് താരവും 28-കാരനുമായ നെയ്മര്‍ക്കും അദ്ദേഹത്തിന്റെ ടീമിലെ സഹതാരങ്ങളായ ഏയ്ഞ്ചല്‍ ഡി മരിയയ്ക്കും, ലിയാഡ്രോ പരേഡ്‌സ് തുടങ്ങിയവര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചതായി പിഎസ്ജി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് നെയ്മറുടെ പിഎസ്ജി ടീം പരാജയപ്പെട്ടിരുന്നു. മത്സര ശേഷം നെയ്മറടക്കമുള്ളവര്‍ സ്‌പെയ്‌നിലെ ഇബിസ ദ്വീപില്‍ അവധി ആഘോഷിച്ചിരുന്നു. ഇവിടെവച്ചായിരിക്കാം രോഗബാധയുണ്ടായതെന്നും കരുതുന്നുണ്ട്. […]

Continue Reading
Donald Trump wore a face mask

പൊതുസ്ഥലത്ത് ആദ്യമായി മാസ്‌ക് ധരിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ശനിയാഴ്ച (11-7-2020) പൊതുസ്ഥലത്ത് ആദ്യമായി മാസ്‌ക് ധരിച്ച് ട്രംപെത്തി. അമേരിക്കയെ കോവിഡ്-19 ഗ്രസിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ മാതൃക സ്ഥാപിക്കേണ്ടതുണ്ടെന്ന സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ട്രംപ് മാസ്‌ക് ധരിച്ചത്. മാസ്‌ക് ധരിക്കുന്നതിനെ ഇക്കാലമത്രയും എതിര്‍ത്തിരുന്ന വ്യക്തിയായിരുന്നു ട്രംപ്. എന്നാല്‍ ശനിയാഴ്ച വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ പരിക്കേറ്റ സൈനികരെയും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പരിപാലന പ്രവര്‍ത്തകരെയും സന്ദര്‍ശിക്കവേ ട്രംപ് മാസ്‌ക് ധരിച്ചു. യുഎസ് പ്രസിഡന്‍ഷ്യല്‍ സീലുള്ള കറുത്ത നിറത്തിലുള്ള മാസ്‌ക്കായിരുന്നു ട്രംപ് ധരിച്ചത്. ‘ മാസ്‌ക് […]

Continue Reading
US President Donald Trump on Saturday thanked Prime Minister Narendra Modi

സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന മോദിക്ക് നന്ദി പറഞ്ഞ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യദിനമായിരുന്നു 2020 ജുലൈ 4ന്. സ്വാതന്ത്ര്യദിനത്തില്‍ പ്രസിഡന്റ് ട്രംപിനും യുഎസ് ജനതയ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസയറിച്ചിരുന്നു. ഇതിന് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. ‘ നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു ‘ എന്നായിരുന്നു ട്രംപിന്റെ മറുപടി. ‘ അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യദിനത്തില്‍ യുഎസ് ജനതയ്ക്കും പ്രസിഡന്റ് ട്രംപിനും ആശംസയറിയിക്കുന്നു. ഈ ദിനം ആഘോഷിക്കുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു ‘ […]

Continue Reading
the world's only master's degree in ninja studies

നിന്‍ജ സ്റ്റഡീസില്‍ ലോകത്തില്‍ ആദ്യമായൊരു വ്യക്തി ബിരുദാനന്തര ബിരുദം നേടി

ടോക്യോ: ജപ്പാനിലെ മയീ സര്‍വകലാശാലയില്‍നിന്ന് നിന്‍ജ സ്റ്റഡീസില്‍ (ninja studies) ബിരുദാനന്തര ബിരുദം നേടിയ ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ജെനിചി മിത്സുഹാഷി (Genichi Mitsuhashi) മാറി. 45-കാരനാണ് ജെനിചി മിത്സുഹാഷി. പണ്ട് ഫ്യൂഡല്‍ വ്യവസ്ഥിതി ജപ്പാനില്‍ നിലനിന്നിരുന്ന കാലത്തുണ്ടായിരുന്ന രഹസ്യ ഏജന്റ് അല്ലെങ്കില്‍ ഒരു കൂലിപ്പടയാളിയായിരുന്നു നിന്‍ജ. ചാരവൃത്തി, മിന്നല്‍ ആക്രമണങ്ങള്‍ എന്നിവ ഒരു നിന്‍ജയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. നിന്‍ജകളുടെ ചരിത്രം, പാരമ്പര്യങ്ങള്‍, പോരാട്ട രീതികള്‍ എന്നിവ പഠിക്കാന്‍ രണ്ടു വര്‍ഷം ജെനിചി മിത്സുഹാഷി ചെലവഴിച്ചു. രഹസ്യം […]

Continue Reading
Malala Yousafzai completed her degree

ഓക്‌സ്‌ഫോര്‍ഡില്‍ ബിരുദം പൂര്‍ത്തിയാക്കി മലാല

ലണ്ടന്‍: സമാധാനത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയ മലാല യൂസഫ്‌സായ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നും ബിരുദം പൂര്‍ത്തിയാക്കി. ഓക്‌സ്‌ഫോര്‍ഡിലെ ലേഡി മാര്‍ഗരറ്റ് ഹാള്‍ കോളേജില്‍നിന്നുമാണു മലാല ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ബിരുദം പൂര്‍ത്തിയാക്കിയ വിവരം 22-കാരിയായ മലാല ജൂണ്‍ 19ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. രണ്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലാണു മലാല ജനിച്ചത്. ഇന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റ് എന്ന നിലയിലാണു മലാല അറിയപ്പെടുന്നത്. പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിനോട് എതിര്‍പ്പ് കാണിച്ചിരുന്ന താലിബാനെതിരേ […]

Continue Reading
Indian High Commission staffers reported missing in Islamabad have been found

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ വിട്ടയച്ചു

ഇസ്‌ലാമാബാദ്: തിങ്കളാഴ്ച (15-6-2020) രാവിലെ എട്ട് മണിയോടെ കാണാതായ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ കണ്ടെത്തി. രണ്ട് ജീവനക്കാരും ഡ്രൈവര്‍മാരാണെന്നും ഇരുവരും റോഡപകടത്തില്‍ ഉള്‍പ്പെട്ടെന്നുമാണു പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചത്. നേരത്തേ, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാര്‍ പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിപ്പിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. Summary: Two Indian High Commission staffers reported missing have been […]

Continue Reading