Bumper Sale Amazon, Flipkart

ഇ കൊമേഴ്‌സ് സൈറ്റില്‍ ഇപ്രാവിശ്യം ഇന്ത്യാക്കാര്‍ കൂടുതല്‍ വാങ്ങിയത് എന്ത് ?

മുംബൈ: കോവിഡ് 19 സൃഷ്ടിച്ച മാന്ദ്യത്തെ ഇന്ത്യാക്കാര്‍ മറികടക്കുന്നത് റീട്ടെയ്ല്‍ തെറാപ്പിയിലൂടെയാണെന്നു സംശയിച്ചാല്‍ തെറ്റില്ല. കാരണം, ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സീസന്‍ സെയ്ല്‍ ആരംഭിച്ചപ്പോള്‍ റെക്കോഡ് വില്‍പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉത്സവകാലത്തിന് തുടക്കം കുറിക്കുന്നത് ഒക്ടോബര്‍ മാസത്തിലെ നവരാത്രി ആഘോഷങ്ങളോടെയാണ്. ദസറ, ദീപാവലി, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നവരാത്രി ആഘോഷങ്ങ്ള്‍ക്കു ശേഷം വരികയും ചെയ്യുന്നു. ഈ സമയത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വമ്പന്‍ ഓഫറുകളും നല്‍കാറുണ്ട്. നവരാത്രിയോട് അനുബന്ധിച്ച് നല്‍കിയ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഏറ്റവും […]

Continue Reading
Vigneswhara lottery agencies

വിഘ്‌നേശ്വരാ ! ഭാഗ്യം തുണച്ചു

കൊച്ചി: ഈ വര്‍ഷം ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ നറുക്ക് വീണ ടിക്കറ്റ് വില്‍പ്പന നടത്തിയ എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ഏജന്‍സിയില്‍ ലോട്ടറി ടിക്കറ്റ് വില്‍പന കൂടിയെന്നു ജീവനക്കാര്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ഇപ്പോള്‍ സബ് ഏജന്റുമാരും സാധാരണക്കാരും ടിക്കറ്റ് വാങ്ങാനെത്തുന്നുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. സമീപജില്ലകളായ തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നു പോലും ടിക്കറ്റ് വാങ്ങാന്‍ എത്തുന്നുണ്ട്. ബംപര്‍ ടിക്കറ്റ് ഒന്നാം സമ്മാനം അടിച്ചതോടെ വിഘ്‌നേശ്വര ഏജന്‍സീസ് പ്രശസ്തിയിലേക്ക് […]

Continue Reading
Kothad palli and karukappilly

കോതാട് പള്ളിക്ക് കറുകപ്പിള്ളിയുമായി ബന്ധമുണ്ടോ ?

കൊച്ചി: കലൂരിലുള്ളതാണ് കറുകപ്പിള്ളി എന്ന സ്ഥലം. കടമക്കുടി പഞ്ചായത്തിലുള്ള മനോഹരമായ ഗ്രാമമാണ് കോതാട്. കൊച്ചി നഗരത്തിലേക്കു കോതാട് പള്ളി സ്റ്റോപ്പില്‍നിന്നും ബസ് സര്‍വീസുമുണ്ട്. കോതാട് പള്ളിയും കറുകപ്പിള്ളിയും തമ്മില്‍ പത്ത് കിലോമീറ്ററോളം ദൂര വ്യത്യാസുമുണ്ട്. ഏതാനും നാളുകള്‍ക്കു മുന്‍പു നടന്നൊരു സംഭവമാണ് ഈ വിവരണത്തിന് ആധാരം. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍നിന്നും രണ്ട് ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ കോതാട് പള്ളി ബോര്‍ഡ് വച്ച ബസില്‍ രാവിലെ എട്ട് മണിയോടെ കയറി. കണ്ടക്ടറോട് കടുകപ്പിള്ളിയിലേക്ക് രണ്ട് ടിക്കറ്റ് വേണമെന്നും പറഞ്ഞ് കാശ് കൊടുത്തു. […]

Continue Reading
Prithviraj tested positive

നടന്‍ പൃഥ്വിരാജിന് കോവിഡ്-19 സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ പൃഥ്വിരാജിന് കോവിഡ്-19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജനഗണമന എന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണു നടന്‍. ഈ മാസം ഏഴ് മുതലാണു ചിത്രീകരണം ആരംഭിച്ചത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ ഡിയോ ജോസ് ആന്റണിക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍കാലികമായി നിര്‍ത്തിവച്ചു. ചിത്രത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷെഡ്യൂള്‍ ആരംഭിക്കുന്നതിനു മുന്‍പ് സഹകരിച്ചിരുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് പരിശോധന നടത്തിയിരുന്നു. പിന്നീട് […]

Continue Reading
Zip masks to its customers amid the pandemic

zip ഉള്ള മാസ്‌ക്ക്, ഭക്ഷണം കഴിക്കാന്‍ ഇനി മാസ്‌ക്ക് അഴിക്കേണ്ട

കൊല്‍ക്കത്ത: മാസ്‌ക്ക് ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കൊല്‍ക്കത്തയിലെ ഒരു റെസ്‌റ്റോറന്റ് ഉപയോക്താക്കള്‍ക്കു മുമ്പില്‍ ഒരു പ്രത്യേകതയുള്ള മാസ്‌ക്ക് അവതരിപ്പിച്ചിരിക്കുകയാണ്. സിപ്പ് ഘടിപ്പിച്ച മാസ്‌ക്കാണ് അത്. മാസ്‌ക്ക് മുഖത്തുനിന്നും മാറ്റാതെ തന്നെ ഭക്ഷണം കഴിക്കാന്‍ സാധിക്കുമെന്നതാണ് ഈ മാസ്‌ക്ക് കൊണ്ടുള്ള ഗുണം. മാസ്‌ക്കില്‍ ഘടിപ്പിച്ചിരിക്കുന്ന സിപ്പ് തുറന്നാല്‍ ഭക്ഷണം കഴിക്കാം. അതു കഴിയുമ്പോള്‍ സിപ്പ് അടയ്ക്കുകയും ചെയ്യാം. സിപ്പ് ഘടിപ്പിച്ച മാസ്‌ക്ക് കസ്റ്റമേഴ്‌സിനു സൗജന്യമായിട്ടാണ് റെസ്റ്റോറന്റില്‍നിന്നും നല്‍കുന്നത്. ‘Wok’ies’ എന്ന റെസ്റ്റോറന്റിലാണു സൗജന്യമായി സിപ്പ് മാസ്‌ക്ക് വിതരണം […]

Continue Reading
Shailaja Teacher congratulates Jacinda

കോവിഡിനെ പിടിച്ചുകെട്ടിയ ജസീന്ദയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയം; ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം. രാജ്യം അരനൂറ്റാണ്ടിനിടെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് വോട്ടര്‍മാര്‍ ജസീന്ദയെ വീണ്ടും തെരഞ്ഞെടുത്തത്. 120 അംഗ പാര്‍ലമെന്റില്‍ ജസീന്ദയുടെ ലേബര്‍ പാര്‍ട്ടി 64 സീറ്റുകളില്‍ വിജയിച്ചു. ഇതോടെ ജസീന്ദയ്ക്ക് ഇനി ഭരിക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണ ആവശ്യമില്ലെന്ന സാഹചര്യവും ഉണ്ടായി. കോവിഡ്-19 നെ വിജയകരമായി പ്രതിരോധിക്കാന്‍ ന്യൂസിലാന്‍ഡിനു സാധിച്ചിരുന്നു. ലോകത്തു തന്നെ ന്യൂസിലാന്‍ഡ് ഇക്കാര്യത്തില്‍ വ്യത്യസ്തരുമായി തീര്‍ന്നിരുന്നു. കോവിഡിനെ പ്രതിരോധിച്ച ജസീന്ദയുടെ […]

Continue Reading
Kakkanad Sainik Asram

കോവിഡ്-19 പ്രതിരോധത്തിലെ സൈനിക മാതൃക

കൊച്ചി: കോവിഡ്-19 നെ തുടര്‍ന്നു നാടെങ്ങും പ്രതിരോധത്തിലാണ് ഇപ്പോള്‍. മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചുമൊക്കെയാണ് പ്രതിരോധിക്കുന്നത്. മഹാമാരിയായ കോവിഡ്-19 നെ കാക്കനാട് സൈനികാശ്രമം പ്രതിരോധിച്ചത് മാതൃകയാവുകയാണ്. 40 ഓളം അന്തേവാസികളുള്ള ആശ്രമം കോവിഡ്-19 നെ ഇതുവരെ ശക്തമായി തന്നെ പ്രതിരോധിച്ചു. പ്രായമായ സൈനികരും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്ന സൈനിക ആശ്രമത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ടി.കെ. ഭാസ്‌ക്കരന്‍. 102 വയസുണ്ട്. രണ്ടാം ലോക മഹായുദ്ധ സേനാനിയാണു ഭാസ്‌ക്കരന്‍ ചേട്ടന്‍. തൃശൂര്‍ നാട്ടിക സ്വദേശിയാണ്. […]

Continue Reading
Apple is holding free virtual sessions for people interested in music, photography

ഫോട്ടോഗ്രാഫി പഠിക്കണോ ? ആപ്പിള്‍ സൗജന്യ വെര്‍ച്വല്‍ ക്ലാസ് സംഘടിപ്പിക്കുന്നു

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അവരുടെ സ്റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 29 വരെ സൗജന്യമായി വെര്‍ച്വല്‍ സെഷനുകള്‍ ആരംഭിക്കുന്നു. ഫോട്ടോഗ്രാഫര്‍മാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ഈ വെര്‍ച്വല്‍ സെഷന്‍ അനുയോജ്യമായിരിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. കാരണം ഈ സെഷനില്‍ പ്രശസ്തര്‍ അവരുടെ അനുഭവവും അവര്‍ പ്രവര്‍ത്തിച്ച പ്രമുഖ പ്രൊജക്റ്റുകള്‍ക്കു പിന്നില്‍ പ്രചോദനമേകിയ കാര്യങ്ങളെ കുറിച്ചും വെര്‍ച്വല്‍ സെഷനില്‍ സംസാരിക്കും. ഒക്ടോബര്‍ 22ന് ഫോട്ടോഗ്രാഫിയെ കുറിച്ചായിരിക്കും സെഷന്‍. രാത്രി ഏഴ് മുതല്‍ എട്ട് വരെയാണ് […]

Continue Reading
Vallarpadom church candle sellers

മഹാമാരി വിതച്ച ദുരിതത്തിലും മേരി അമ്മച്ചിക്ക് ദൈവം തുണ

കൊച്ചി: കോവിഡ്-19 ദുരിതം വിതച്ചെങ്കിലും മേരി അമ്മച്ചി പ്രതീക്ഷ കൈവിട്ടിട്ടില്ല. എല്ലാ ദുഖങ്ങളും ദുരിതങ്ങളും വല്ലാര്‍പാടത്ത് അമ്മയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എല്ലാ ദുരിതങ്ങളും നാളെ അവസാനിക്കുമെന്നാണ് 70 പിന്നിട്ട അമ്മച്ചി പറയുന്നത്. വല്ലാര്‍പാടം പള്ളിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മെഴുകു തിരി വില്‍ക്കുന്ന ജോലിയാണു മേരി അമ്മച്ചിക്ക്. തിരി വില്‍പ്പനയില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവര്‍ കഴിയുന്നത്. കോവിഡ്-19 നെ തുടര്‍ന്നു മാര്‍ച്ച് മുതല്‍ ദേവാലയങ്ങളെല്ലാം അടച്ചിട്ടതോടെ അമ്മച്ചിയുടെ വരുമാനം നിലച്ചു. സമീപകാലത്ത് ലോക്ക്ഡൗണില്‍ ചില്ലറ ഇളവുകള്‍ അനുവദിച്ചതോടെ […]

Continue Reading
iPhone 12 series was unveiled by Apple

ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു, അറിയാം വിശദമായി

കാലിഫോര്‍ണിയ: പുതിയ ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട് ആപ്പിള്‍ രംഗത്ത്. ഒക്ടോബര്‍ 13ന് നടന്ന ചടങ്ങില്‍ ഐ ഫോണിന്റെ പുതിയ നാല് മോഡലുകളാണ് അവതരിപ്പിച്ചത്. iPhone 12 Pro, iPhone Pro Max, iPhone 12, iPhone 12 mini എന്നിവയാണ് നാല് മോഡലുകള്‍. 5ജി ടെക്‌നോളജി, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ (Super Retina XDR display), A14 ബയോണിക് ചിപ്പ് തുടങ്ങിയവ പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. കണ്‍സ്യൂമര്‍ ടെക്‌നോളജി രംഗത്ത് ആപ്പിള്‍ […]

Continue Reading