Traffic woe at chittoor

കലുങ്ക് നിര്‍മാണം: ചിറ്റൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കൊച്ചി: ചിറ്റൂര്‍ എച്ച്എംസിയില്‍ കലുങ്ക് പൊളിച്ചു നിര്‍മിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷം. ഇതേ തുടര്‍ന്ന് കൊച്ചി നഗരത്തിലേക്കു പോകുന്ന കാറുകളും, ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എച്ച്എംസി വഴിയുള്ള ഗതാഗതം ഒഴിവാക്കി ചിറ്റൂര്‍ ഷാപ്പുപടിയില്‍നിന്നും ഫെറിയിലേക്കു തിരിഞ്ഞ് പഴയ സിംസണ്‍ തീയേറ്റര്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ മുന്‍വശത്തു കൂടിയുള്ള റോഡിലൂടെയാണു സഞ്ചരിക്കുന്നത്. ചിറ്റൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍പിലൂടെയും വഴിയുണ്ട്. പക്ഷേ, ഈ വഴികളെല്ലാം വീതി കുറഞ്ഞതാണ്. ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ ഈ വഴിയില്‍ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് […]

Continue Reading
Candle light protest

മുളവുകാട് തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ല: മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

കൊച്ചി: മുളവുകാട് പഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ കത്താതില്‍ പ്രതിഷേധിച്ച് മുളവുകാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ. ആന്റണി ജോസഫിന്റെ നേതൃത്വത്തില്‍ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു. KPCC സെക്രട്ടറി K K വിജയലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മുളവുകാട് പഞ്ചായത്തില്‍ വഴി വിളക്ക് സ്ഥാപിക്കാന്‍ പുതിയ കരാര്‍ കൊടുത്തിട്ട് ഏകദേശം 6 മാസമായി എന്നാല്‍ നാളിതുവരേ ഒരോ വാര്‍ഡിലും ഉള്ള വഴിവിളക്കുകളില്‍ 9 എണ്ണം മാത്രമാണ് മാറ്റി സ്ഥാപിച്ചിട്ടുള്ളതെന്നു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ആന്റണി ജോസഫ് […]

Continue Reading
vaduthala chitoor bridge

കൊറോണ കൊണ്ടും പഠിക്കില്ല; വടുതല-ചിറ്റൂര്‍ പാലത്തിനു സമീപം ചവര്‍ക്കൂമ്പാരം

കൊച്ചി: വടുതല-ചിറ്റൂര്‍ പാലത്തിനു സമീപം ചവര്‍ക്കൂമ്പാരം കുമിഞ്ഞുകൂടുകയാണ്. കൊറോണ വൈറസ് ഭീതി പരത്തുന്ന ഈ സമയത്ത് ചവര്‍ക്കൂന നീക്കം ചെയ്യാത്തത് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഗാര്‍ഹിക മാലിന്യങ്ങളാണ് പ്രധാനമായും ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇപ്പോള്‍ മഴ ഇടയ്ക്കിടെ പെയ്യുന്നതിനാല്‍ ചവര്‍ ഒലിച്ച് സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കാനും അതുവഴി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുവാനുമുള്ള സാധ്യതയേറെയാണ്. കൊറോണയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടെയാണു നാളെ മറ്റൊരു ദുരന്തമായേക്കാവുന്ന മാലിന്യം ഇവിടെ ഓരോ ദിവസവും കൂടിവരുന്നത്. കഴിഞ്ഞ മഴക്കാലത്തായിരുന്നു നിപ വൈറസ് കേരളത്തില്‍ ദുരന്തം തീര്‍ത്തത്. ഈ വര്‍ഷം നിപയോ […]

Continue Reading

അനുഭവങ്ങള്‍ പങ്കുവയ്ക്കൂ; ലോകം അറിയട്ടെ !

  കൊച്ചി: ലോക്ക്ഡൗണ്‍ മേയ് 3 വരെ വീണ്ടും നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ രാജ്യം. എങ്ങനെയെങ്കിലും ഏപ്രില്‍ 15 ആയാല്‍ മതിയെന്നായിരുന്നു ഇത്രയും നാള്‍ പലരുടെയും പ്രാര്‍ഥന. 21 ദിവസം വീടിനുള്ളില്‍ കഴിഞ്ഞതിന്റെ മടുപ്പും വിരസതയും മാറ്റാന്‍ പലരും കാത്തിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ നിരാശപ്പെടേണ്ട കാര്യമില്ല. 19 ദിവസം കണ്ണടച്ചു തുറക്കും മുന്‍പു കടന്നു പോകും. പിന്നെ ചിന്തിക്കേണ്ട ഒരു കാര്യം ലോക്ക്ഡൗണ്‍ ദിനമാണെന്നു കരുതി വെറുതെ ആലോചിച്ച് ഇരിക്കരുത്. എന്തെങ്കിലും ദൗത്യം ഏറ്റെടുത്ത് അത് പൂര്‍ത്തീകരിക്കുമെന്ന് […]

Continue Reading

കിറ്റ് വിതരണം ചെയ്തു

  കൊച്ചി: സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരിഷ് ഫാമിലി യൂണിയന്‍ ജോണ്‍ പോള്‍ യൂണിറ്റ് കലൂര്‍ എസ്.ആര്‍.എം.റോഡിലെ കുടുംബങ്ങളില്‍ പല വ്യഞ്ജന സാധനങ്ങളും, പച്ചക്കറികളുമടങ്ങിയ കിറ്റ് വിതരണം ചെയ്തു. ബസിലിക്ക പാരിഷ് ഫാമിലി യൂണിയന്‍ സെന്‍ട്രല്‍ എക്‌സി.കമ്മിറ്റിയംഗം സജി പനങ്കുഴക്കല്‍, യൂണിറ്റ് പ്രസിഡന്റ് നവീന്‍ പുതുശ്ശേരി, സെക്രട്ടറി എ.പൗലോസ്, പി.വി.മാത്യു, രാജു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

Continue Reading