No Time To Die is scheduled for release

ബോണ്ട് ചിത്രം ഡിജിറ്റല്‍ റിലീസിന് ? ആപ്പിള്‍ ടിവി പ്ലസും നെറ്റ്ഫ്‌ളിക്‌സും ചിത്രം സ്വന്തമാക്കാനുള്ള ശ്രമത്തില്‍

ലണ്ടന്‍: ജെയിംസ് ബോണ്ട് ശ്രേണിയിലെ പുതിയ ചിത്രമായ നോ ടൈം ടു ഡൈ ഡിജിറ്റലായി റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രം സ്വന്തമാക്കാനായി ആപ്പിള്‍ ടിവി പ്ലസും, നെറ്റ്ഫ്‌ളിക്‌സും ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണ് ചിത്രം. പക്ഷേ, കൊറോണ പിടിമുറിക്കിയതോടെ ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം നവംബറിലേക്കു നീട്ടുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രം 2021 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ്. കാരി ജോജി ഫുകുനാഗ സംവിധാനം ചെയ്യുന്ന ചിത്രം ബോണ്ട് ശ്രേണിയിലെ 25 […]

Continue Reading
Dilwale Dulhania Le Jayenge is 25

DDLJ റിലീസ് ചെയ്തിട്ട് 25 വര്‍ഷം

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ 2015 ല്‍ ഇന്ത്യ സന്ദര്‍ശിക്കവേ, ന്യൂഡല്‍ഹിയില്‍ നടന്നൊരു ചടങ്ങില്‍ പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ അദ്ദേഹം ഒരു വാചകം പറഞ്ഞപ്പോള്‍ സദസില്‍നിന്നും വലിയൊരു കൈയ്യടി ലഭിക്കുകയുണ്ടായി. കൈയ്യടി ലഭിച്ച വാചകം ഇതായിരുന്നു, “Senorita, bade bade deshon mein aisi chhoti chhoti baatein…” ( സെനോരിറ്റ, വലിയ വലിയ നഗരങ്ങളില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ സംഭവിക്കുന്നു ) ഷാരൂഖിന്റെ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തില്‍നിന്നുള്ളതായിരുന്നു ഈ വരികള്‍. ഇതു […]

Continue Reading
A star studded film in malayalam is likely to go on floor in 2021

ട്വന്റി 20ക്കു ശേഷം താരസമ്പന്നമായ മറ്റൊരു ചിത്രമെത്തുന്നു

കൊച്ചി: ട്വന്റി 20ക്കു ശേഷം താരസമ്പന്നമായ മറ്റൊരു ചിത്രമെത്തുന്നു. 2021 ല്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം സംവിധാനം ചെയ്യുക ടി.കെ. രാജീവ്കുമാറായിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തിലെ എല്ലാ സിനിമാ അഭിനേതാക്കളും ഒരുമിച്ച ചിത്രമായിരുന്നു ട്വന്റി 20. താരസംഘടനയായ അമ്മയ്ക്കു വേണ്ടി ദിലീപായിരുന്നു ചിത്രം നിര്‍മിച്ചത്. ടി.കെ. രാജീവ്കുമാറിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിലും എല്ലാ നടീനടന്മാരെയും ഒരുമിപ്പിക്കാനാണു തീരുമാനം. ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കുന്നത് അമ്മ സംഘടനയായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. അമ്മ സംഘടനയില്‍ പെന്‍ഷന്‍ […]

Continue Reading
Drishyam second part shooting started

ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കൊച്ചിയില്‍ ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. ഇക്കാര്യം മോഹന്‍ലാല്‍ നവമാധ്യമത്തിലൂടെ അറിയിച്ചു. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കു കോവിഡ് പരിശോധന നടത്തിയിരുന്നു. ചിത്രീകരണത്തിന്റെ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ ഷൂട്ടിംഗാണ്. തുടര്‍ന്നു തൊടുപുഴയിലേക്കു മാറ്റും. മോഹന്‍ലാല്‍ അടുത്ത ദിവസം ഷൂട്ടിംഗിനായി കൊച്ചിയിലെത്തും. ഷൂട്ടിംഗ് തീരും വരെ ചിത്രീകരണ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാന്‍ സാധിക്കില്ല. ദൃശ്യം സിനിമയുടെ […]

Continue Reading
BBC on movie C U Soon

c u soon നെ പുകഴ്ത്തി ബിബിസി ; ആഹ്ലാദം പങ്കുവച്ച് ഫഹദും

കൊച്ചി: c u soon എന്ന മലയാള ചിത്രം ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. സംവിധായകന്‍ മഹേഷ് നാരായണനും അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ പേരില്‍ ഓരോ ദിവസവും നൂറു കണക്കിന് അഭിനന്ദനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ബിബിസിയും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. India’s ‘lockdown film’ is an edgy thriller എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് ഐഫോണില്‍ 22 ദിവസം കൊണ്ടു […]

Continue Reading
Actor Rhea Chakraborty waved to cameras amid a sea of reporters

സാഗരം പോലെ മാധ്യമപ്രവര്‍ത്തകര്‍, കൈവീശി കാണിച്ച് റിയ

മുംബൈ: നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്ത റിയയെ ഉദ്യോഗസ്ഥര്‍ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന വാനിന് ഉള്ളിലേക്ക് കയറ്റുവാനായി കൂടെ കൊണ്ടുവന്നപ്പോള്‍ പുറത്ത് സാഗരം പോലെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ നിര. പക്ഷേ, ഇതു കണ്ടൊന്നും പകച്ചില്ല റിയ. പകരം, ശാന്തമായി കാണപ്പെട്ട റിയ വാഹനത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇതിനിടെ അവിടെ കൂടി നിന്നവരെ കൈവീശി കാണിക്കാനും നടി തയാറായി. മാധ്യമപ്രവര്‍ത്തകരെ കൈവീശി കാണിച്ചതിലൂടെ താന്‍ ഒരു പോരാട്ടം നടത്താന്‍ പോവുകയാണെന്ന സൂചനയാണ് റിയ നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച […]

Continue Reading
Mammootty song

മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാന്‍ ഗാനമൊരുക്കി സംവിധായകര്‍

കൊച്ചി: മമ്മൂട്ടിയുടെ ജന്മദിനത്തിന് സിനിമാ സംവിധായകര്‍ ആശംസയര്‍പ്പിച്ചത് പാട്ടിലൂടെ. രമേഷ് പിഷാരടി, അജയ് വാസുദേവ്, മാര്‍ത്താണ്ഡന്‍ തുടങ്ങിയ സംവിധായകരും ഡിക്‌സന്‍, ബാദുഷ് എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. ‘ ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും ‘എന്നു തുടങ്ങുന്ന അഫ്‌സല്‍ ആലപിച്ച ഗാനത്തിനു വരികളെഴുതിയത് സന്തോഷ് വര്‍മയും, സംഗീതം നല്‍കിയത് നാദിര്‍ഷായുമാണ്.മമ്മൂട്ടി അഭിനയിച്ച വിവിധ സിനിമകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്തു കൊണ്ടാണു ഗാനം തയാറാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. Summary: Mammooty birthday song

Continue Reading

സാജന്റെ 29 വര്‍ഷം; ഓര്‍മ പങ്കുവച്ച് മാധുരി

മുംബൈ: ബോളിവുഡ് ഹിറ്റ് ‘ സാജന്‍ ‘ എന്ന ചിത്രത്തിന്റെ ഓര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണു മാധുരി ദീക്ഷിത്. സാജന്‍ എന്ന ചിത്രത്തിലെ സഞ്ജയ് ദത്തും, സല്‍മാന്‍ ഖാനും, മാധുരിയുമൊത്തുള്ള ഒരു രംഗം ഞായറാഴ്ച (30-8-2020) നവമാധ്യമത്തില്‍ താരം പങ്കുവച്ചു. ലോറന്‍സ് ഡിസൂസ സംവിധാനം ചെയ്ത ചിത്രം 1991-ലാണ് റിലീസ് ചെയ്തത്. സഹോദരങ്ങളെ പോലെ കഴിയുന്ന രണ്ട് സുഹൃത്തുക്കള്‍ ഒരേ പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ കഥ. സല്‍മാനും, സഞ്ജയ് ദത്തുമാണ് രണ്ട് സുഹൃത്തുക്കളുടെ വേഷത്തിലെത്തിയത്. ചിത്രം ബോളിവുഡിലെ […]

Continue Reading
Movie manichitrathazu will have a second part

ടിവി സീരിയലായി മണിച്ചിത്രത്താഴിന് തുടര്‍ഭാഗം വരുന്നു

കൊച്ചി: മാടമ്പിള്ളിയിലെ ചിത്തരോഗിയായ ഗംഗയും, ചിത്തഭ്രമം പിടിപെട്ട ഗംഗയെ ചികിത്സിക്കാനെത്തുന്ന ഡോ. സണ്ണിയും നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമെത്തുന്നു. അതേ മണിച്ചിത്രത്താഴ് എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് അണിയറയില്‍ തുടര്‍ക്കഥ തയാറാക്കുകയാണ്. മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സില്‍നിന്നും തുടങ്ങുന്ന കഥ ടിവി സീരിയലായിട്ടായിരിക്കും പ്രദര്‍ശനത്തിനെത്തുന്നത്. പ്രമുഖ സീരിയല്‍ നിര്‍മാതാവ് ഭാവചിത്ര ജയകുമാറാണു മണിച്ചിത്രത്താഴിന്റെ തുടര്‍ക്കഥ സീരിയലാക്കുന്നത്. സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നത് ആരൊക്കെയായിരിക്കുമെന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. കോവിഡ്-19 വ്യാപനത്തിനു ശമനമുണ്ടാവുകയും നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുകയും ചെയ്യുന്ന മുറയ്ക്ക് സീരിയലിന്റെ […]

Continue Reading
Shooting to resume soon

സിനിമ-സീരിയല്‍ ചിത്രീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നു താത്കാലികമായി നിര്‍ത്തിവച്ച സിനിമ-സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ചിത്രീകരണത്തിന് മാസ്‌ക്ക് ധരിക്കണം. അതു പോലെ സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ഷൂട്ടിംഗ് സംബന്ധിച്ചു പാലിക്കേണ്ട നിര്‍ദേശങ്ങള്‍ വിവരിച്ചു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. കാമറയ്ക്കു മുന്നില്‍ നില്‍ക്കുന്ന അഭിനേതാക്കള്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം മാസ്‌ക്ക് ധരിക്കണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കുകയും ചെയ്യണം. ചിത്രീകരണ […]

Continue Reading