കഫേ കോഫി ഡേ ഉടമയുടെ മൃതദേഹം കണ്ടെത്തി

Top Stories

 

ചെന്നൈ: കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം ബുധനാഴ്ച രാവിലെ 6.50-ാടെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മംഗളൂരു ബോളാര്‍ ഹൊയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവില്‍നിന്നും സകലേഷ്പുര മംഗളൂരു വഴി യാത്ര ചെയ്യുമ്പോള്‍, തിങ്കളാഴ്ചയായിരുന്നു സിദ്ധാര്‍ഥയെ കാണാതായത്. രാത്രി ഏഴരയോടെ മംഗളൂരുവില്‍നിന്നും ഏഴ് കിലോമീറ്റര്‍ പിന്നിട്ട് നേത്രാവതി പാലത്തില്‍ എത്തിയപ്പോള്‍ കാര്‍ നിറുത്താന്‍ ആവശ്യപ്പെട്ടതായി ഡ്രൈവര്‍ പൊലീസിനോട് മൊഴി നല്‍കിയിരുന്നു. കാറില്‍നിന്നും ഇറങ്ങി ഫോണില്‍ സംസാരിച്ചു നടന്നുനീങ്ങിയ 59-കാരനായ
സിദ്ധാര്‍ഥയെ പിന്നീട് കണ്ടില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതോടെയാണു സിദ്ധാര്‍ഥയെ കാണാതായ വിവരം പുറംലോകം അറിഞ്ഞത്.

Share this