BBC on movie C U Soon

c u soon നെ പുകഴ്ത്തി ബിബിസി ; ആഹ്ലാദം പങ്കുവച്ച് ഫഹദും

Entertainment

കൊച്ചി: c u soon എന്ന മലയാള ചിത്രം ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. സംവിധായകന്‍ മഹേഷ് നാരായണനും അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ പേരില്‍ ഓരോ ദിവസവും നൂറു കണക്കിന് അഭിനന്ദനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ബിബിസിയും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. India’s ‘lockdown film’ is an edgy thriller എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുന്നത്.

സാമൂഹിക അകലം പാലിച്ചു കൊണ്ട് ഐഫോണില്‍ 22 ദിവസം കൊണ്ടു ചിത്രീകരിച്ചെന്നും ഇത് ഇന്ത്യയിലെ ആദ്യ മെയ്ഡ്-അറ്റ്-ഹോം ചിത്രങ്ങളിലൊന്നാണെന്നും ലേഖനത്തില്‍ പറയുന്നു.

ഒരു സിനിമ നിര്‍മാണത്തിന്റെ പരമ്പരാഗത രീതികളെ മൊത്തത്തില്‍ ഉടച്ചുവാര്‍ക്കുകയാണു സംവിധായകന്‍ മഹേഷ് നാരായണന്‍ ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്- ലേഖനം പറയുന്നു.

ചിത്രത്തെ കുറിച്ചുള്ള ബിബിസി ലേഖനത്തിന്റെ ലിങ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫഹദ് ഫാസില്‍ താങ്ക് യു ബിബിസി എന്നു കുറിക്കുകയും ചെയ്തു. സി യു സൂണില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദാണ്. ആമസോണ്‍ പ്രൈമിലാണു ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Summary: Fahad shares bbc story link on his new movie C U Soon.

Share this