ബീജിംഗ്: ചൈനയില്‍ ബിബിസി വേള്‍ഡ് ന്യൂസ് സര്‍വീസിന് നിരോധനമേര്‍പ്പെടുത്തി. പടിഞ്ഞാറന്‍ ഷിന്‍ജിയാങിലെ തടങ്കല്‍ പാളയങ്ങളില്‍ അരങ്ങേറുന്ന ലൈംഗികാതിക്രമവും, പീഡനവും ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചൈന പ്രകോപിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈയടുത്ത കാലത്ത് ചൈനയുടെ ഔദ്യോഗിക ടിവിയുടെ ലൈസന്‍സ് ബ്രിട്ടീഷ് മീഡിയ റെഗുലേറ്റര്‍ റദ്ദാക്കിയിരുന്നു. അതോടെ ബ്രിട്ടനിലെ സംപ്രേക്ഷണവും ചൈനീസ് ടിവിക്ക് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇതും ബിബിസിക്ക് നിരോധനമേര്‍പ്പെടുത്താന്‍ കാരണമായെന്ന് കരുതുന്നുണ്ട്.
നിരോധനമേര്‍പ്പെടുത്താനെടുത്ത ചൈനീസ് തീരുമാനത്തെ ബിബിസി അപലപിച്ചു. യുഎസ്സും സംഭവത്തെ അപലപിച്ചിരുന്നു.
Summary: China bans BBC news service.