Apple is holding free virtual sessions for people interested in music, photography

ഫോട്ടോഗ്രാഫി പഠിക്കണോ ? ആപ്പിള്‍ സൗജന്യ വെര്‍ച്വല്‍ ക്ലാസ് സംഘടിപ്പിക്കുന്നു

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അവരുടെ സ്റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 29 വരെ സൗജന്യമായി വെര്‍ച്വല്‍ സെഷനുകള്‍ ആരംഭിക്കുന്നു. ഫോട്ടോഗ്രാഫര്‍മാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ഈ വെര്‍ച്വല്‍ സെഷന്‍ അനുയോജ്യമായിരിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. കാരണം ഈ സെഷനില്‍ പ്രശസ്തര്‍ അവരുടെ അനുഭവവും അവര്‍ പ്രവര്‍ത്തിച്ച പ്രമുഖ പ്രൊജക്റ്റുകള്‍ക്കു പിന്നില്‍ പ്രചോദനമേകിയ കാര്യങ്ങളെ കുറിച്ചും വെര്‍ച്വല്‍ സെഷനില്‍ സംസാരിക്കും. ഒക്ടോബര്‍ 22ന് ഫോട്ടോഗ്രാഫിയെ കുറിച്ചായിരിക്കും സെഷന്‍. രാത്രി ഏഴ് മുതല്‍ എട്ട് വരെയാണ് […]

Continue Reading
Vallarpadom church candle sellers

മഹാമാരി വിതച്ച ദുരിതത്തിലും മേരി അമ്മച്ചിക്ക് ദൈവം തുണ

കൊച്ചി: കോവിഡ്-19 ദുരിതം വിതച്ചെങ്കിലും മേരി അമ്മച്ചി പ്രതീക്ഷ കൈവിട്ടിട്ടില്ല. എല്ലാ ദുഖങ്ങളും ദുരിതങ്ങളും വല്ലാര്‍പാടത്ത് അമ്മയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എല്ലാ ദുരിതങ്ങളും നാളെ അവസാനിക്കുമെന്നാണ് 70 പിന്നിട്ട അമ്മച്ചി പറയുന്നത്. വല്ലാര്‍പാടം പള്ളിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മെഴുകു തിരി വില്‍ക്കുന്ന ജോലിയാണു മേരി അമ്മച്ചിക്ക്. തിരി വില്‍പ്പനയില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവര്‍ കഴിയുന്നത്. കോവിഡ്-19 നെ തുടര്‍ന്നു മാര്‍ച്ച് മുതല്‍ ദേവാലയങ്ങളെല്ലാം അടച്ചിട്ടതോടെ അമ്മച്ചിയുടെ വരുമാനം നിലച്ചു. സമീപകാലത്ത് ലോക്ക്ഡൗണില്‍ ചില്ലറ ഇളവുകള്‍ അനുവദിച്ചതോടെ […]

Continue Reading
Berlin gives the middle finger to rule-breakers

മാസ്‌ക് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ജര്‍മനിയില്‍ വിവാദമായി

ബെര്‍ലിന്‍: മാസ്‌ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ ജര്‍മനി ഒരു പുതിയ സമീപനം സ്വീകരിച്ചെങ്കിലും അത് വിവാദമായിരിക്കുകയാണ്. ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ ടൂറിസം അധികൃതര്‍ പുറത്തിറക്കിയ പരസ്യമാണു വിവാദമായത്. പരസ്യം പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പാലിക്കാത്തവര്‍ക്കു നേരേ മാസ്‌ക് ധരിച്ച പ്രായമായ ഒരു സ്ത്രീ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതായിരുന്നു പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചത്. ‘ കൊറോണ നിയമങ്ങള്‍ ഞങ്ങള്‍ അനുസരിക്കുന്നു ‘ എന്ന പരസ്യവാചകവും അതിലുണ്ടായിരുന്നു. എന്നാല്‍ പരസ്യത്തെ വിമര്‍ശിച്ചു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ നിരവധി […]

Continue Reading
Royal Enfeild Bullet 1989 model

റിയാസും എന്‍ഫീല്‍ഡും റോയലാണ്

കൊച്ചി: തിരക്കേറിയ കൊച്ചി നഗരനിരത്തിലൂടെ റിയാസ് റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ചു പോകുമ്പോള്‍ ആരും ഒന്നു നോക്കിപ്പോകും. കാരണം എന്‍ഫീല്‍ഡ് റോയലായതു കൊണ്ടു മാത്രമല്ല, 1989 മോഡല്‍ ഡീസല്‍ എന്‍ജിനുള്ള എന്‍ഫീല്‍ഡ് ബുള്ളറ്റ് പുതിയ മോഡലില്‍നിന്നും വേറിട്ടു നില്‍ക്കുന്നതു കൊണ്ടു കൂടിയാണ്. മ്യൂസിക് സെറ്റ്, മൊബൈല്‍ ചാര്‍ജര്‍, വെള്ളം വഹിക്കുന്ന ജെറി കാന്‍, ട്രാവലേഴ്‌സ് ബാഗ്, ടൂള്‍ കിറ്റ്, എമര്‍ജന്‍സി ലോക്ക്, എക്‌സ്ട്രാ ഹോണ്‍ തുടങ്ങിയവയൊക്കെ എന്‍ഫീല്‍ഡിലുണ്ട്. ഇതൊക്കെ റിയാസ് ഘടിപ്പിച്ചത് പകിട്ട് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയല്ല. മൊബൈല്‍ പഞ്ചര്‍ […]

Continue Reading
iPhone 12 series was unveiled by Apple

ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു, അറിയാം വിശദമായി

കാലിഫോര്‍ണിയ: പുതിയ ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട് ആപ്പിള്‍ രംഗത്ത്. ഒക്ടോബര്‍ 13ന് നടന്ന ചടങ്ങില്‍ ഐ ഫോണിന്റെ പുതിയ നാല് മോഡലുകളാണ് അവതരിപ്പിച്ചത്. iPhone 12 Pro, iPhone Pro Max, iPhone 12, iPhone 12 mini എന്നിവയാണ് നാല് മോഡലുകള്‍. 5ജി ടെക്‌നോളജി, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ (Super Retina XDR display), A14 ബയോണിക് ചിപ്പ് തുടങ്ങിയവ പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. കണ്‍സ്യൂമര്‍ ടെക്‌നോളജി രംഗത്ത് ആപ്പിള്‍ […]

Continue Reading
Footballer Cristiano Ronaldo has tested positive for the novel coronavirus

ക്രിസ്റ്റ്യാനോയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ലിസ്ബണ്‍: പ്രമുഖ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷനാണു ക്രിസ്റ്റ്യാനോയ്ക്കു പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമാണ് ഇപ്പോള്‍ റൊണാള്‍ഡോ. ടീമംഗങ്ങള്‍ക്കു വേണ്ടി നടത്തിയ പരിശോധനയിലാണു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധനാ ഫലം പോസിറ്റീവായതോടെ ക്രിസ്റ്റ്യാനോ ഐസൊലേഷനില്‍ പ്രവേശിച്ചു. അതോടൊപ്പം നാഷന്‍സ് ലീഗ് മാച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്നും ക്രിസ്റ്റ്യാനോയെ ഒഴിവാക്കി. ബുധനാഴ്ചയാണു (14-10-2020) സ്വീഡനുമായി ലീഗ് മാച്ച് കളിക്കാനിരിക്കുന്നത്. Summary: Ronaldo tests positive for COVID

Continue Reading
Khushbu Sundar resigned from Congress

ഖുശ്ബു കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു

ചെന്നൈ: ഖുശ്ബു കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു. ബിജെപിയിലേക്കു പോവുകയാണെന്ന റിപ്പോര്‍ട്ട് പ്രചരിക്കുന്നതിനിടെയാണു ഖുശ്ബുവിന്റെ രാജി. 2014 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഖുശ്ബു.അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണു ഖുശ്ബു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും രാജിവച്ചിരിക്കുന്നത്. ”പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന തലത്തില്‍ ഇരിക്കുന്ന കുറച്ച് ആളുകള്‍, അടിസ്ഥാന യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവരാണ് അല്ലെങ്കില്‍ പൊതു അംഗീകാരമില്ലാത്തവരാണ്. ഇങ്ങനെയുള്ള ആളുകളാണ് നിര്‍ദേശം നല്‍കുന്നത് ” സോണിയ ഗാന്ധിക്കെഴുതിയ രാജി കത്തില്‍ ഖുശ്ബു സൂചിപ്പിച്ചു. Summary: Khusboo resigns from congress.

Continue Reading
Kuttavanchikkar sells fish

ഞായറാഴ്ചകളില്‍ കച്ചവടം പൊടിപൊടിക്കുന്ന കുട്ടവഞ്ചിക്കാര്‍

കൊച്ചി: ഞായറാഴ്ച പൊതുവേ കുട്ടവഞ്ചിക്കാര്‍ക്ക് നല്ല ദിവസമാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പലയിടങ്ങളിലും മത്സ്യമാര്‍ക്കറ്റുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ മത്സ്യം വാങ്ങിക്കാന്‍ പലരും കുട്ടവഞ്ചിക്കാരെയാണ് ആശ്രയിക്കുന്നത്. കുട്ടവഞ്ചിയില്‍ മീന്‍ പിടിക്കുന്നവരെയാണു പൊതുവേ കുട്ടവഞ്ചിക്കാര്‍ എന്നു വിളിക്കുന്നത്. ഇവര്‍ കാലാപാനിക്കാരെന്നും അറിയപ്പെടുന്നു. മൈസൂരാണ് ഇവരുടെ സ്വദേശം. ചിലര്‍ ഹൈദരാബാദില്‍നിന്നും എത്തിയിരിക്കുന്നവരുമുണ്ട്.മുളവുകാടുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തിനു ചുവടെ വഴിയരികില്‍ കുട്ടകളില്‍ നിരത്തി വച്ചാണു മത്സ്യ വില്‍പന നടത്തുന്നത്. കോലാന്‍, ഞണ്ട്, കരിമീന്‍, ചെമ്മീന്‍, തെരണ്ടി തുടങ്ങിയ മത്സ്യങ്ങളാണ് ഇവര്‍ വില്‍ക്കുന്നത്. ഞണ്ട്, ചെമ്മീന്‍ […]

Continue Reading
Chellanam 20-20 activists staged strike

അവഗണനയ്‌ക്കെതിരേ നാലാള്‍ സമരം സംഘടിപ്പിച്ചു

കൊച്ചി: കാലാകാലങ്ങളായി കടലാക്രമണത്തില്‍ വലയുന്ന ചെല്ലാനം ഗ്രാമപഞ്ചായത്തിനോട് അധികാരികള്‍ കാട്ടുന്ന അവഗണനയ്ക്കെതിരേ ചെല്ലാനം 20-20 പ്രവര്‍ത്തകര്‍ കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നാലാള്‍ സമരം സംഘടിപ്പിച്ചു. ഓരോ സ്ഥലത്തും കോവിഡ് പ്രോട്ടോകോള്‍ തെറ്റിക്കാതെ നാല് പ്രവര്‍ത്തകര്‍ വീതം മുദ്രാവാക്യങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ കൈയ്യില്‍ പിടിച്ചായിരുന്നു സമരം. ഓരോ വര്‍ഷവും കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ചെല്ലാനം തീരത്തിന്റെ പ്രശ്‌ന പരിഹാരമായ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ എടുക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചെല്ലാനം 20-20 പ്രവര്‍ത്തകര്‍ ഈ സമരത്തിലേക്ക് […]

Continue Reading
Road in kochi named after postman P.M. Chacko

കൊച്ചിക്കാര്‍ക്കു വേണ്ടി ‘ ഓടി നടന്ന ‘ ചാക്കോ

കൊച്ചി: ജീവിതത്തിന്റെ നല്ലപ്രായത്തില്‍ കൊച്ചിക്കാര്‍ക്കു വേണ്ടി ഓടി നടന്ന വ്യക്തിയായിരുന്നു പി.എം. ചാക്കോ. കൊച്ചിക്കാരുടെ സുഖദുഖങ്ങള്‍ പങ്കുവച്ച് അദ്ദേഹം നാട്ടുകാരുടെ പ്രിയങ്കരനുമായി. ഒടുവില്‍ അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍മയ്ക്കായി തോപ്പുംപടിയില്‍ ചാക്കോയുടെ വീടിനു സമീപം ഒരു റോഡിനു പോസ്റ്റ്മാന്‍ ചാക്കോ എന്ന പേരിടുകയും ചെയ്തു. 2004 ലായിരുന്നു കൊച്ചി കോര്‍പറേഷന്റെ പരിധിയിലുള്ള റോഡിന് പേരിട്ടത്. ഇപ്പോള്‍ കൊച്ചി എംഎല്‍എ ആയ കെ.ജെ. മാക്‌സിയായിരുന്നു കൗണ്‍സിലര്‍. അദ്ദേഹമാണു മുന്‍കൈയ്യെടുത്തത്. ഇന്ന് ദേശീയ പോസ്റ്റല്‍ ദിനം. കൊച്ചി രാജാവിന്റെ ഭരണകാലത്തു […]

Continue Reading