No Time To Die is scheduled for release

ബോണ്ട് ചിത്രം ഡിജിറ്റല്‍ റിലീസിന് ? ആപ്പിള്‍ ടിവി പ്ലസും നെറ്റ്ഫ്‌ളിക്‌സും ചിത്രം സ്വന്തമാക്കാനുള്ള ശ്രമത്തില്‍

ലണ്ടന്‍: ജെയിംസ് ബോണ്ട് ശ്രേണിയിലെ പുതിയ ചിത്രമായ നോ ടൈം ടു ഡൈ ഡിജിറ്റലായി റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രം സ്വന്തമാക്കാനായി ആപ്പിള്‍ ടിവി പ്ലസും, നെറ്റ്ഫ്‌ളിക്‌സും ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണ് ചിത്രം. പക്ഷേ, കൊറോണ പിടിമുറിക്കിയതോടെ ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം നവംബറിലേക്കു നീട്ടുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രം 2021 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ്. കാരി ജോജി ഫുകുനാഗ സംവിധാനം ചെയ്യുന്ന ചിത്രം ബോണ്ട് ശ്രേണിയിലെ 25 […]

Continue Reading
Bumper Sale Amazon, Flipkart

ഇ കൊമേഴ്‌സ് സൈറ്റില്‍ ഇപ്രാവിശ്യം ഇന്ത്യാക്കാര്‍ കൂടുതല്‍ വാങ്ങിയത് എന്ത് ?

മുംബൈ: കോവിഡ് 19 സൃഷ്ടിച്ച മാന്ദ്യത്തെ ഇന്ത്യാക്കാര്‍ മറികടക്കുന്നത് റീട്ടെയ്ല്‍ തെറാപ്പിയിലൂടെയാണെന്നു സംശയിച്ചാല്‍ തെറ്റില്ല. കാരണം, ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സീസന്‍ സെയ്ല്‍ ആരംഭിച്ചപ്പോള്‍ റെക്കോഡ് വില്‍പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉത്സവകാലത്തിന് തുടക്കം കുറിക്കുന്നത് ഒക്ടോബര്‍ മാസത്തിലെ നവരാത്രി ആഘോഷങ്ങളോടെയാണ്. ദസറ, ദീപാവലി, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നവരാത്രി ആഘോഷങ്ങ്ള്‍ക്കു ശേഷം വരികയും ചെയ്യുന്നു. ഈ സമയത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വമ്പന്‍ ഓഫറുകളും നല്‍കാറുണ്ട്. നവരാത്രിയോട് അനുബന്ധിച്ച് നല്‍കിയ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഏറ്റവും […]

Continue Reading
Vigneswhara lottery agencies

വിഘ്‌നേശ്വരാ ! ഭാഗ്യം തുണച്ചു

കൊച്ചി: ഈ വര്‍ഷം ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ നറുക്ക് വീണ ടിക്കറ്റ് വില്‍പ്പന നടത്തിയ എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ഏജന്‍സിയില്‍ ലോട്ടറി ടിക്കറ്റ് വില്‍പന കൂടിയെന്നു ജീവനക്കാര്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ഇപ്പോള്‍ സബ് ഏജന്റുമാരും സാധാരണക്കാരും ടിക്കറ്റ് വാങ്ങാനെത്തുന്നുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. സമീപജില്ലകളായ തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നു പോലും ടിക്കറ്റ് വാങ്ങാന്‍ എത്തുന്നുണ്ട്. ബംപര്‍ ടിക്കറ്റ് ഒന്നാം സമ്മാനം അടിച്ചതോടെ വിഘ്‌നേശ്വര ഏജന്‍സീസ് പ്രശസ്തിയിലേക്ക് […]

Continue Reading
Kothad palli and karukappilly

കോതാട് പള്ളിക്ക് കറുകപ്പിള്ളിയുമായി ബന്ധമുണ്ടോ ?

കൊച്ചി: കലൂരിലുള്ളതാണ് കറുകപ്പിള്ളി എന്ന സ്ഥലം. കടമക്കുടി പഞ്ചായത്തിലുള്ള മനോഹരമായ ഗ്രാമമാണ് കോതാട്. കൊച്ചി നഗരത്തിലേക്കു കോതാട് പള്ളി സ്റ്റോപ്പില്‍നിന്നും ബസ് സര്‍വീസുമുണ്ട്. കോതാട് പള്ളിയും കറുകപ്പിള്ളിയും തമ്മില്‍ പത്ത് കിലോമീറ്ററോളം ദൂര വ്യത്യാസുമുണ്ട്. ഏതാനും നാളുകള്‍ക്കു മുന്‍പു നടന്നൊരു സംഭവമാണ് ഈ വിവരണത്തിന് ആധാരം. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍നിന്നും രണ്ട് ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ കോതാട് പള്ളി ബോര്‍ഡ് വച്ച ബസില്‍ രാവിലെ എട്ട് മണിയോടെ കയറി. കണ്ടക്ടറോട് കടുകപ്പിള്ളിയിലേക്ക് രണ്ട് ടിക്കറ്റ് വേണമെന്നും പറഞ്ഞ് കാശ് കൊടുത്തു. […]

Continue Reading
Interest subsidy announced

വ്യവസായ ഭദ്രത: സംസ്ഥാന സര്‍ക്കാരിന്റെ പലിശ സബ്‌സിഡി

കോവിഡ്-19 നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളെ ഏറെ ദോഷകരമായി ബാധിച്ചു. അതിന്റെ ആഘാതത്തില്‍ നിന്നും മറികടക്കുന്നതിന് നിരവധി ആശ്വാസ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നുണ്ട്. അതില്‍ ഒന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പലിശ സബ്‌സിഡി. ഈ മേഖലയിലെ നിര്‍മാണ സ്ഥാപനങ്ങള്‍ക്കും ജോബ് വര്‍ക്ക് ഏറ്റെടുത്ത് നടത്തുന്ന സേവന സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം എത്തിക്കുവാനാണു പദ്ധതി വിഭാവനം ചെയ്യുന്നത്. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ എടുക്കുന്ന പുതിയ വായ്പ, പുനര്‍ വായ്പ എന്നിവയ്ക്ക് ആറ് മാസത്തെ […]

Continue Reading
Prithviraj tested positive

നടന്‍ പൃഥ്വിരാജിന് കോവിഡ്-19 സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ പൃഥ്വിരാജിന് കോവിഡ്-19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജനഗണമന എന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണു നടന്‍. ഈ മാസം ഏഴ് മുതലാണു ചിത്രീകരണം ആരംഭിച്ചത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ ഡിയോ ജോസ് ആന്റണിക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍കാലികമായി നിര്‍ത്തിവച്ചു. ചിത്രത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷെഡ്യൂള്‍ ആരംഭിക്കുന്നതിനു മുന്‍പ് സഹകരിച്ചിരുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് പരിശോധന നടത്തിയിരുന്നു. പിന്നീട് […]

Continue Reading
Dilwale Dulhania Le Jayenge is 25

DDLJ റിലീസ് ചെയ്തിട്ട് 25 വര്‍ഷം

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ 2015 ല്‍ ഇന്ത്യ സന്ദര്‍ശിക്കവേ, ന്യൂഡല്‍ഹിയില്‍ നടന്നൊരു ചടങ്ങില്‍ പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ അദ്ദേഹം ഒരു വാചകം പറഞ്ഞപ്പോള്‍ സദസില്‍നിന്നും വലിയൊരു കൈയ്യടി ലഭിക്കുകയുണ്ടായി. കൈയ്യടി ലഭിച്ച വാചകം ഇതായിരുന്നു, “Senorita, bade bade deshon mein aisi chhoti chhoti baatein…” ( സെനോരിറ്റ, വലിയ വലിയ നഗരങ്ങളില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ സംഭവിക്കുന്നു ) ഷാരൂഖിന്റെ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തില്‍നിന്നുള്ളതായിരുന്നു ഈ വരികള്‍. ഇതു […]

Continue Reading
Zip masks to its customers amid the pandemic

zip ഉള്ള മാസ്‌ക്ക്, ഭക്ഷണം കഴിക്കാന്‍ ഇനി മാസ്‌ക്ക് അഴിക്കേണ്ട

കൊല്‍ക്കത്ത: മാസ്‌ക്ക് ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കൊല്‍ക്കത്തയിലെ ഒരു റെസ്‌റ്റോറന്റ് ഉപയോക്താക്കള്‍ക്കു മുമ്പില്‍ ഒരു പ്രത്യേകതയുള്ള മാസ്‌ക്ക് അവതരിപ്പിച്ചിരിക്കുകയാണ്. സിപ്പ് ഘടിപ്പിച്ച മാസ്‌ക്കാണ് അത്. മാസ്‌ക്ക് മുഖത്തുനിന്നും മാറ്റാതെ തന്നെ ഭക്ഷണം കഴിക്കാന്‍ സാധിക്കുമെന്നതാണ് ഈ മാസ്‌ക്ക് കൊണ്ടുള്ള ഗുണം. മാസ്‌ക്കില്‍ ഘടിപ്പിച്ചിരിക്കുന്ന സിപ്പ് തുറന്നാല്‍ ഭക്ഷണം കഴിക്കാം. അതു കഴിയുമ്പോള്‍ സിപ്പ് അടയ്ക്കുകയും ചെയ്യാം. സിപ്പ് ഘടിപ്പിച്ച മാസ്‌ക്ക് കസ്റ്റമേഴ്‌സിനു സൗജന്യമായിട്ടാണ് റെസ്റ്റോറന്റില്‍നിന്നും നല്‍കുന്നത്. ‘Wok’ies’ എന്ന റെസ്റ്റോറന്റിലാണു സൗജന്യമായി സിപ്പ് മാസ്‌ക്ക് വിതരണം […]

Continue Reading
Shailaja Teacher congratulates Jacinda

കോവിഡിനെ പിടിച്ചുകെട്ടിയ ജസീന്ദയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയം; ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം. രാജ്യം അരനൂറ്റാണ്ടിനിടെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് വോട്ടര്‍മാര്‍ ജസീന്ദയെ വീണ്ടും തെരഞ്ഞെടുത്തത്. 120 അംഗ പാര്‍ലമെന്റില്‍ ജസീന്ദയുടെ ലേബര്‍ പാര്‍ട്ടി 64 സീറ്റുകളില്‍ വിജയിച്ചു. ഇതോടെ ജസീന്ദയ്ക്ക് ഇനി ഭരിക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണ ആവശ്യമില്ലെന്ന സാഹചര്യവും ഉണ്ടായി. കോവിഡ്-19 നെ വിജയകരമായി പ്രതിരോധിക്കാന്‍ ന്യൂസിലാന്‍ഡിനു സാധിച്ചിരുന്നു. ലോകത്തു തന്നെ ന്യൂസിലാന്‍ഡ് ഇക്കാര്യത്തില്‍ വ്യത്യസ്തരുമായി തീര്‍ന്നിരുന്നു. കോവിഡിനെ പ്രതിരോധിച്ച ജസീന്ദയുടെ […]

Continue Reading
Kakkanad Sainik Asram

കോവിഡ്-19 പ്രതിരോധത്തിലെ സൈനിക മാതൃക

കൊച്ചി: കോവിഡ്-19 നെ തുടര്‍ന്നു നാടെങ്ങും പ്രതിരോധത്തിലാണ് ഇപ്പോള്‍. മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചുമൊക്കെയാണ് പ്രതിരോധിക്കുന്നത്. മഹാമാരിയായ കോവിഡ്-19 നെ കാക്കനാട് സൈനികാശ്രമം പ്രതിരോധിച്ചത് മാതൃകയാവുകയാണ്. 40 ഓളം അന്തേവാസികളുള്ള ആശ്രമം കോവിഡ്-19 നെ ഇതുവരെ ശക്തമായി തന്നെ പ്രതിരോധിച്ചു. പ്രായമായ സൈനികരും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്ന സൈനിക ആശ്രമത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ടി.കെ. ഭാസ്‌ക്കരന്‍. 102 വയസുണ്ട്. രണ്ടാം ലോക മഹായുദ്ധ സേനാനിയാണു ഭാസ്‌ക്കരന്‍ ചേട്ടന്‍. തൃശൂര്‍ നാട്ടിക സ്വദേശിയാണ്. […]

Continue Reading