iPhone 12 series was unveiled by Apple

ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു, അറിയാം വിശദമായി

Top Stories

കാലിഫോര്‍ണിയ: പുതിയ ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട് ആപ്പിള്‍ രംഗത്ത്. ഒക്ടോബര്‍ 13ന് നടന്ന ചടങ്ങില്‍ ഐ ഫോണിന്റെ പുതിയ നാല് മോഡലുകളാണ് അവതരിപ്പിച്ചത്.

iPhone 12 Pro, iPhone Pro Max, iPhone 12, iPhone 12 mini എന്നിവയാണ് നാല് മോഡലുകള്‍. 5ജി ടെക്‌നോളജി, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ (Super Retina XDR display), A14 ബയോണിക് ചിപ്പ് തുടങ്ങിയവ പുതിയ മോഡലുകളുടെ പ്രത്യേകതയാണ്.

കണ്‍സ്യൂമര്‍ ടെക്‌നോളജി രംഗത്ത് ആപ്പിള്‍ ഉള്‍പ്പെടെയുള്ള ഭീമന്മാരെ കോവിഡ്-19 ബാധിച്ചതിനാല്‍ പുതിയ ഐഫോണുകള്‍ ഇപ്രാവിശ്യം അവതരിപ്പിച്ചത് അല്‍പ്പം വൈകിയാണ്. സാധാരണ ആപ്പിള്‍ പുതിയ ഐ ഫോണുകള്‍ അവതരിപ്പിക്കുന്നത് സെപ്റ്റംബര്‍ മാസത്തിലാണ്.

ഇപ്രാവിശ്യം ഒന്നിലധികം മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട് വിപണി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ആപ്പിള്‍ നടത്തിയിരിക്കുന്നത്.

ഐ ഫോണ്‍ 12 മിനി എന്ന മോഡലാണ് ഏറ്റവും വില കുറഞ്ഞ മോഡല്‍. 5.4 ഇഞ്ച് സ്‌ക്രീനാണ് ഇതിനുള്ളത്. ഇന്ത്യയില്‍ ഇതിന് 69,900 രൂപയോളം വില വരുമെന്നാണ് കണക്കാക്കുന്നത്. ഇന്നു വരെ ആപ്പിള്‍ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ഐ ഫോണ്‍ ആണിത്. ഈ മോഡല്‍ 5ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ്. അതിനു പുറമേ A14 Bionic, OLED screen എന്നിവയുമുണ്ട്.

ഐ ഫോണ്‍ 12 പ്രോ മാക്‌സ് മോഡലാണ് ഏറ്റവും വില കൂടിയ മോഡല്‍. ഇതിന്റെ വില 1,59,900 രൂപയാണ്.

ഐ ഫോണ്‍ 12 ന് 799 യുഎസ് ഡോളറാണ് വില. ഇന്ത്യയില്‍ ഇതിന് 79,900 രൂപ വരും.

ഐഫോണ്‍ 12 മിനിയും, 12-ും 64,128,256 ജിബി മോഡലുകളില്‍ ലഭ്യമാണ്.

ഐ ഫോണ്‍ 12 നീല, പച്ച, കറുപ്പ്, വെള്ള, ചുവപ്പ് എന്നിങ്ങനെയായി മൊത്തം അഞ്ച് നിറങ്ങളിലാണുള്ളത്.

ഈ മാസം 29ന് യുഎസില്‍ പുതിയ മോഡലുകള്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇവ നവംബര്‍ മുതല്‍ ലഭ്യമാകുമെന്നും കരുതുന്നു.

ModelPrice in IndiaPrice in the US
iPhone 12 mini 64GBRs. 69,900$699
iPhone 12 mini 128GBRs. 74,900$749
iPhone 12 mini 256GBRs. 84,900$849
iPhone 12 64GBRs. 79,900$799
iPhone 12 128GBRs. 84,900$849
iPhone 12 256GBRs. 94,900$949
iPhone 12 Pro 128GBRs. 1,19,900$999
iPhone 12 Pro 256GBRs. 1,29,900$1,099
iPhone 12 Pro 512GBRs. 1,49,900$1,299
iPhone 12 Pro Max 128GBRs. 1,29,900$1,099
iPhone 12 Pro Max 256GBRs. 1,39,900$1,119
iPhone 12 Pro Max 512GBRs. 1,59,900$1,399

Summary: Apple introduces new models iphone.

Share this