Apple is holding free virtual sessions for people interested in music, photography

ഫോട്ടോഗ്രാഫി പഠിക്കണോ ? ആപ്പിള്‍ സൗജന്യ വെര്‍ച്വല്‍ ക്ലാസ് സംഘടിപ്പിക്കുന്നു

Top Stories

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അവരുടെ സ്റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 29 വരെ സൗജന്യമായി വെര്‍ച്വല്‍ സെഷനുകള്‍ ആരംഭിക്കുന്നു.

ഫോട്ടോഗ്രാഫര്‍മാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ഈ വെര്‍ച്വല്‍ സെഷന്‍ അനുയോജ്യമായിരിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്.

കാരണം ഈ സെഷനില്‍ പ്രശസ്തര്‍ അവരുടെ അനുഭവവും അവര്‍ പ്രവര്‍ത്തിച്ച പ്രമുഖ പ്രൊജക്റ്റുകള്‍ക്കു പിന്നില്‍ പ്രചോദനമേകിയ കാര്യങ്ങളെ കുറിച്ചും വെര്‍ച്വല്‍ സെഷനില്‍ സംസാരിക്കും.

ഒക്ടോബര്‍ 22ന് ഫോട്ടോഗ്രാഫിയെ കുറിച്ചായിരിക്കും സെഷന്‍. രാത്രി ഏഴ് മുതല്‍ എട്ട് വരെയാണ് സെഷന്‍. ഫോട്ടോഗ്രാഫര്‍മാരായ സിദ്ധാര്‍ഥ് ജോഷി, അവനി റായ് തുടങ്ങിയവര്‍ സെഷന്‍ നയിക്കും. ഫോട്ടോ ലാബ് എന്നാണ് ഈ സെഷന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര്.

ഐ ഫോണ്‍, ഡിഎസ്എല്‍ആര്‍, മിറര്‍ ലെസ് ക്യാമറ എന്നിവ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നു ജോഷി വിവരിക്കും.

29ന് അനുരാഗ് ബാനര്‍ജി നോണ്‍ ഫിക്ഷന്‍ ഫോട്ടോഗ്രാഫിയെ കുറിച്ച് സംസാരിക്കും.

നവംബര്‍ 3ന് പ്രാര്‍ഥന സിങ്ങ് പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫിയെ കുറിച്ചും സംസാരിക്കും.

ഐ ഫോണില്‍ ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന മൂന്ന് സെഷനുകള്‍ ഒക്ടോബര്‍ 28, നവംബര്‍ 1, 2 തീയതികളില്‍ ആപ്പിള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഈ വെര്‍ച്വല്‍ സെഷനില്‍ പങ്കെടുക്കാന്‍ ആപ്പിളിന്റെ ഐ ഫോണ്‍, ഐ പാഡ് എന്നിവയുണ്ടെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും സൗജന്യമായി ഗാര്‍ബേജ് ബാന്‍ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സെഷനില്‍ പങ്കെടുക്കാനാവും.

ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍, ടാബ്‌ലെറ്റ് എന്നിവയുള്ളവരാണെങ്കില്‍ സിസ്‌കോ വെബെക്‌സ് മീറ്റിംഗ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സെഷനില്‍ പങ്കെടുക്കാവുന്നതാണ്.

Summary: Apple announces free virtual workshops.

Share this