Alexei Navalny poisoned by Novichok

നവാല്‍നിക്കെതിരേ നടന്നത് രാസായുധ ആക്രമണം

World

ബെര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവാല്‍നിക്കെതിരേ നടന്നത് നൊവിഷോക് എന്ന രാസായുധം കൊണ്ടുള്ള ആക്രമണമെന്നു ജര്‍മനി. ശരീരത്തിലെ നാഡീവ്യൂഹത്തെ തളര്‍ത്തുന്ന കെമിക്കല്‍ നെര്‍വ് ഏജന്റാണ് നൊവിഷോക്.
നവാല്‍നിക്കെതിരേ നടന്നത് രാസായുധ ആക്രമണമാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ജര്‍മന്‍ സര്‍ക്കാര്‍ രേഖപ്പെടുത്തുന്നെന്നും സര്‍ക്കാരിന്റെ വക്താവ് സ്റ്റെഫാന്‍ സെയ്‌ബെര്‍ട്ട് പ്രസ്താവിച്ചു. മോസ്‌കോയില്‍നിന്നും സംഭവത്തില്‍ ജര്‍മനി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം സൈബീരിയയില്‍ വച്ച് ഒരു വിമാനയാത്രയ്ക്കിടെയാണു 44-കാരനായ നവാല്‍നി ബോധരഹിതനായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെര്‍ലിനിലേക്കു കൊണ്ടു പോവുകയായിരുന്നു.

Summary: Putin’s Critic Poisoned With Chemical Nerve Agent says Germany.

Share this