Berlin gives the middle finger to rule-breakers

മാസ്‌ക് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ജര്‍മനിയില്‍ വിവാദമായി

World

ബെര്‍ലിന്‍: മാസ്‌ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ ജര്‍മനി ഒരു പുതിയ സമീപനം സ്വീകരിച്ചെങ്കിലും അത് വിവാദമായിരിക്കുകയാണ്. ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ ടൂറിസം അധികൃതര്‍ പുറത്തിറക്കിയ പരസ്യമാണു വിവാദമായത്. പരസ്യം പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പാലിക്കാത്തവര്‍ക്കു നേരേ മാസ്‌ക് ധരിച്ച പ്രായമായ ഒരു സ്ത്രീ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതായിരുന്നു പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചത്. ‘ കൊറോണ നിയമങ്ങള്‍ ഞങ്ങള്‍ അനുസരിക്കുന്നു ‘ എന്ന പരസ്യവാചകവും അതിലുണ്ടായിരുന്നു.

എന്നാല്‍ പരസ്യത്തെ വിമര്‍ശിച്ചു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ നിരവധി പേരെത്തി. ആരോഗ്യപ്രശ്‌നങ്ങളാല്‍ മാസ്‌ക് ധരിക്കാന്‍ കഴിയാത്ത ആളുകളെ പരിഹസിക്കുന്നതിനു തുല്യമാണിതെന്ന അഭിപ്രായം ഉയര്‍ന്നു. വിമര്‍ശനങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് പ്രചാരണം പിന്‍വലിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

Summary: An elderly woman swears at rule-breakers in a Berlin ad campaign was scrapped after a backlash.

Share this