Actor Rhea Chakraborty waved to cameras amid a sea of reporters

സാഗരം പോലെ മാധ്യമപ്രവര്‍ത്തകര്‍, കൈവീശി കാണിച്ച് റിയ

Entertainment

മുംബൈ: നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്ത റിയയെ ഉദ്യോഗസ്ഥര്‍ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന വാനിന് ഉള്ളിലേക്ക് കയറ്റുവാനായി കൂടെ കൊണ്ടുവന്നപ്പോള്‍ പുറത്ത് സാഗരം പോലെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ നിര. പക്ഷേ, ഇതു കണ്ടൊന്നും പകച്ചില്ല റിയ. പകരം, ശാന്തമായി കാണപ്പെട്ട റിയ വാഹനത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇതിനിടെ അവിടെ കൂടി നിന്നവരെ കൈവീശി കാണിക്കാനും നടി തയാറായി. മാധ്യമപ്രവര്‍ത്തകരെ കൈവീശി കാണിച്ചതിലൂടെ താന്‍ ഒരു പോരാട്ടം നടത്താന്‍ പോവുകയാണെന്ന സൂചനയാണ് റിയ നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാന്‍ എത്തിയപ്പോള്‍ റിയ അണിഞ്ഞിരുന്ന കറുത്ത നിറത്തിലുള്ള ടി ഷര്‍ട്ടില്‍ എഴുതിയിരുന്ന വാചകങ്ങളും ശ്രദ്ധ നേടിയിരുന്നു.
‘Roses are red, violets are blue, let’s smash the patriarchy, me and you.’ ഇതായിരുന്നു വാചകം.

കഴിഞ്ഞ മൂന്നു ദിവസമായി ഉദ്യോഗസ്ഥര്‍ റിയയെ ചോദ്യം ചെയ്തു വരികയായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Summary: Rhea Chakraborty Waves To Cameras

Share this