A star studded film in malayalam is likely to go on floor in 2021

ട്വന്റി 20ക്കു ശേഷം താരസമ്പന്നമായ മറ്റൊരു ചിത്രമെത്തുന്നു

Entertainment

കൊച്ചി: ട്വന്റി 20ക്കു ശേഷം താരസമ്പന്നമായ മറ്റൊരു ചിത്രമെത്തുന്നു. 2021 ല്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം സംവിധാനം ചെയ്യുക ടി.കെ. രാജീവ്കുമാറായിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തിലെ എല്ലാ സിനിമാ അഭിനേതാക്കളും ഒരുമിച്ച ചിത്രമായിരുന്നു ട്വന്റി 20. താരസംഘടനയായ അമ്മയ്ക്കു വേണ്ടി ദിലീപായിരുന്നു ചിത്രം നിര്‍മിച്ചത്. ടി.കെ. രാജീവ്കുമാറിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിലും എല്ലാ നടീനടന്മാരെയും ഒരുമിപ്പിക്കാനാണു തീരുമാനം.

ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കുന്നത് അമ്മ സംഘടനയായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

അമ്മ സംഘടനയില്‍ പെന്‍ഷന്‍ വിതരണത്തിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായിട്ടാണു ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2008 ല്‍ ട്വന്റി 20 നിര്‍മിച്ചതും പെന്‍ഷന്‍ നല്‍കുന്നതിനുള്ള പണം സ്വരൂപിക്കാനായിരുന്നു. ട്വന്റി 20 സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നു.

Summary: AMMA likely to come with a film like Twenty20.

Share this